CMDRF

തൃശ്ശൂരിൽ മണ്ണിടിഞ്ഞ് 2 മരണം; കനത്തമഴയിൽ ചാലിയാറിൽ ജലനിരപ്പ് വൻതോതിൽ ഉയരുന്നു

തൃശ്ശൂരിൽ മണ്ണിടിഞ്ഞ് 2 മരണം; കനത്തമഴയിൽ ചാലിയാറിൽ ജലനിരപ്പ് വൻതോതിൽ ഉയരുന്നു
തൃശ്ശൂരിൽ മണ്ണിടിഞ്ഞ് 2 മരണം; കനത്തമഴയിൽ ചാലിയാറിൽ ജലനിരപ്പ് വൻതോതിൽ ഉയരുന്നു

തൃശൂർ: മലക്കപ്പാറയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ചെക്ക് പോസ്റ്റിന് സമീപം താമസിക്കുന്ന രാജേശ്വരി മകൾ ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. തൃശൂർ കുമ്പളങ്ങാട് റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമുള്ള നാല് വീടുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മൂന്ന് വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു, അപകടത്തിൽ ആർക്കും പരിക്കില്ല.

കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഭവം രാവിലെയാണ് ആളുകൾ അറിഞ്ഞത്. വടക്കാഞ്ചേരിയിൽ പല പ്രദേശങ്ങളും കനത്ത മഴയിൽ ഉണ്ടായ വെള്ളത്തിൽ മുങ്ങി. അതേസമയം വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലെ നാല് ട്രാക്കുകളിൽ രണ്ട് ട്രാക്കുകൾ പൂർണമായും വെള്ളത്തിനടിയിലായി. ഉത്രാളിക്കാവ് ക്ഷേത്രത്തിന് ചുറ്റുമുള്ള പാടം പൂർണമായും മുങ്ങിയിട്ടുണ്ട്. വടക്കാഞ്ചേരി ടൗണിനോട് ചേർന്നുള്ള ചാലിപ്പാടം, മാരാത്ത് കുന്ന്, പുല്ലാനിക്കാട്, ഡിവൈൻ ആശുപത്രി, സ്‌കൂൾ ഗ്രൗണ്ട്, കുമരനെല്ലൂർ മംഗലം, കല്ലം കുണ്ട് എന്നീ പ്രദേശങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. വടക്കാഞ്ചേരി മേഖലയിൽ ശക്തമായ മഴയും മലവെള്ളപാച്ചിലും തുടരുന്ന സാഹചര്യമാണ്. തൃശ്ശൂർ ജില്ലയിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top