CMDRF

കഠിനമായ വയറു വേദന; യുവതിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി

25 വർഷത്തിനിടെ ബറേലിയിൽ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്

കഠിനമായ വയറു വേദന; യുവതിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി
കഠിനമായ വയറു വേദന; യുവതിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി. കഠിനമായ വയറിവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്. ട്രൈക്കോളോടോമാനിയ എന്ന അവസ്ഥയാണ് യുവതിയുടേത് എന്ന് ഡോക്ടർമാർ കണ്ടെത്തി. വെള്ളിയാഴ്ചയാണ് യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. സുഭാഷ്നഗറിലെ കാർഗൈന സ്വദേശിയായ യുവതി ഏറെക്കുറെ അഞ്ച് വർഷമായി ശക്തമായ വയറുവേദന നേരിട്ടിരുന്നു.

നിരവധി സ്വകാര്യ ആശുപത്രികളിൽ നിന്ന് ചികിത്സ തേടിയെങ്കിലും കൃത്യമായ ഒരു പരിഹാരം കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് യുവതിയുടെ വീട്ടുകാർ അവശനിലയിലായ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. സിടി സ്കാനിൽ യുവതിയുടെ വയറിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് മുടിനാരുകളാണെന്ന് വ്യക്തമാവുകയായിരുന്നു.

Also Read: കളി കാര്യമായി ! അവധി കിട്ടാൻ ഒൻപതാം ക്ലാസുകാരന്‍റെ പ്രാങ്ക്, പൊലീസ് അന്വേഷണം

25 വർഷത്തിനിടെ ബറേലിയിൽ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്. സീനിയർ സർജൻ ഡോ.എം.പി.സിങ്ങിന്‍റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ അനിവാര്യമാണെന്ന് തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

Top