ഹിസ്ബുള്ള റോക്കറ്റാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച മാത്രം 65 റോക്കറ്റുകൾ ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്തു

ഹിസ്ബുള്ള റോക്കറ്റാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു
ഹിസ്ബുള്ള റോക്കറ്റാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു

ടെൽ അവീവ്: വടക്കൻ അറബ് നഗരമായ മാജദ്-അൽ-ക്രൂമിൽ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അർജവാൻ മാന്ന, ഹസൻ സുദ് എന്നിവരാണ് മരിച്ചത്. മാന്ന നഗരത്തിലെ ഒരു കടയിൽ കാഷ്യറായാണ് ജോലി ചെയ്യുന്നത്. സുദ് ഇവി​ടെ സാധനം വാങ്ങാൻ എത്തിയതായിരുന്നു.

Arjwan Manaa, 19 (L) and Hassan Suad, 21, killed in a Hezbollah rocket attack on Majd al-Krum on October 25, 2024.

പച്ചക്കറി കടയിൽ രക്തം തളംകെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
30 റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തത്. വെള്ളിയാഴ്ച മാത്രം 65 റോക്കറ്റുകൾ ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്തു. വെള്ളിയാഴ്ച ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ സൈനികർക്കും പരിക്കേറ്റിരുന്നു.

പടിഞ്ഞാറൻ ഗലീലിയിലെ ഷോമേര മേഖലയിലാണ് ആക്രമണമുണ്ടായത്. ഹൈഫക്ക് നേരെയും കഴിഞ്ഞ ദിവസം ഹിസ്ബുള്ള റോക്കറ്റുകൾ തൊടുത്തിരുന്നു. അഞ്ച് റോക്കറ്റുകൾ ലെബനാനിൽ നിന്ന് തൊടുത്തവെന്നാണ് റിപ്പോർട്ട്. ഇതിൽ പലതിനേയും പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഐ.ഡി.എഫ് അവകാശപ്പെട്ടു.

Top