ചെന്നൈ: 2004ലെ സുനാമി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. വിജയകുമാര്‍ – മീന ദമ്പതികളുടെ മകന്‍ യാസീന്ദ്രം ആണ് മരിച്ചത്. തമിഴ്‌നാട് നാഗപ്പട്ടണത്താണ് സംഭവം. കുഞ്ഞിന്റെ അമ്മ മീനയുടെ കൈയ്ക്ക് പരിക്കേറ്റു.
സീലിംഗ് ഫാന്‍ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ അപ്പോള്‍ത്തന്നെ നാഗപട്ടണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.