CMDRF

മണ്ണാര്‍ക്കാട് വീട്ടില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കവര്‍ന്നു

മണ്ണാര്‍ക്കാട് വീട്ടില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കവര്‍ന്നു
മണ്ണാര്‍ക്കാട് വീട്ടില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കവര്‍ന്നു

പാലക്കാട്: മണ്ണാര്‍ക്കാട് വീട്ടില്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കവര്‍ന്ന് കടന്നുകളഞ്ഞു. തിങ്കളാഴ്ചയായിരുന്നു സംഭവം. തെങ്കര മണലടി മുണ്ടോടന്‍ ഷരീഫിന്റെ വീട്ടിലാണ് ട്രെഡ്മില്‍ സ്ഥാപിക്കാനെത്തിയവര്‍ പണം കവര്‍ന്ന് കടന്ന് കളഞ്ഞത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

വീടിന്റെ മുകളിലത്തെ നിലയിലുളള മുറിയിലാണ് പണം സൂക്ഷിച്ചിരുന്നത്. ട്രെഡ്മില്‍ സ്ഥാപിക്കുന്ന ജോലി നടന്നിരുന്നതും ഈ നിലയിലായിരുന്നു. പണമടങ്ങിയ സ്യൂട്ട്‌കേസ് അലമാര പൂട്ടിയിരുന്നില്ല. ഷരീഫിന്റെ സുഹൃത്ത് വഴിയാണ് ട്രെഡ്മില്‍ സ്ഥാപിക്കാന്‍ യുവാക്കള്‍ വീട്ടിലെത്തിയത്. സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Top