തെക്കുപടിഞ്ഞാറൻ പാകിസ്ഥാൻ പ്രവിശ്യയായ ബലൂചിസ്ഥാനിലെ സ്വകാര്യ കൽക്കരി ഖനിയായ ജുനൈദ് കോള കമ്പനിക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്.
പുലർച്ചെ ദുകി മേഖലയിലെ ജുനൈദ് കൽക്കരി കമ്പനിയുടെ ഖനികളിലേക്ക് ആയുധധാരികളായ ചിലർ വരുകയും അപ്രതിക്ഷിതമായി വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹുമയൂൺ ഖാൻ പറഞ്ഞു.