CMDRF

വൺപ്ലസ് നോർഡ് 4ന് 2000 രൂപ ഡിസ്കൗണ്ട്

വൺപ്ലസ് നോർഡ് 4ന് 2000 രൂപ ഡിസ്കൗണ്ട്
വൺപ്ലസ് നോർഡ് 4ന് 2000 രൂപ ഡിസ്കൗണ്ട്

ന്ത്യയിൽ നിരവധി ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വൺപ്ലസ്. പല വിലകളിലായി നിരവധി സ്മാർട്ട്ഫോണുകൾ വൺപ്ലസ് വിപണിയിൽ എത്തിച്ചിട്ടുണ്ടെങ്കിലും അ‌വയിൽ ഏറെ ജനപ്രീതിയുള്ള മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് 4 . ഈ വർഷം ജൂ​ലൈയിൽ ആണ് വൺപ്ലസ് നോർഡ് 4 ഇന്ത്യൻ വിപണിയിൽ എത്തിയത്. തുടർന്ന് ഈ മാസം ആദ്യം മുതൽ വിൽപ്പനയ്ക്ക് ലഭ്യമാകുകയും ചെയ്തു. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ഈ ഫോണിന് ചില ഓഫറുകൾ ലഭ്യമാക്കിയിരുന്നു. എന്നാൽ അ‌ത് പ്രയോജനപ്പെടുത്താനാകാതെ പോയ വൺപ്ലസ് ആരാധകർക്ക് ഇപ്പോൾ ആ പിഴവ് തിരുത്താനുള്ള സുവർണാവസരം ഒരുങ്ങിയിരിക്കുന്നു.

അ‌തായത് വൺപ്ലസിന്റെ ഈ ജനപ്രിയ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ഇപ്പോൾ 2000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്. വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫ്രീഡം ഡേ സെയിലിന്റെ ഭാഗമായിട്ടാണ് ഈ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ ആമസോണിലും ഈ വൺപ്ലസ് ഫോണിന് 2000 രൂപ ഡിസ്കൗണ്ട് ബാങ്ക് ഓഫർ വഴി ലഭ്യമാണ്.

വൺപ്ലസ് നോർഡ് 4ന്റെ 8GB + 128GB മോഡലിന് 29,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ആണ് യഥാർഥ വില. എന്നാൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന 2000 രൂപ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം 27999 രൂപ, 30999 രൂപ, 33999 രൂപ വിലകളിൽ വാങ്ങാൻ സാധിക്കും.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും വൺകാർഡ് ക്രെഡിറ്റ് കാർഡിനും ആണ് 2,000 രൂപ ഡിസ്കൗണ്ട് ലഭിക്കുക. കൂടുതൽ വിലക്കുറവ് ആഗ്രഹിക്കുന്നു എങ്കിൽ ലഭ്യമായിട്ടുള്ള എക്സ്ചേഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. 30000 രൂപയിൽ താഴെ വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകളിൽ വാങ്ങാൻ പരിഗണിക്കാവുന്ന നല്ല സ്മാർട്ട്ഫോൺ തന്നെയാണ് വൺപ്ലസ് നോർഡ് 4.

പ്രീമിയം ഡിസൈൻ, മികച്ച ബാറ്ററി, നാല് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് പിന്തുണ, കിടിലൻ പ്രൈമറി ക്യാമറ, മികച്ച പെർഫോമൻസ്, ആകർഷകമായ AMOLED സ്‌ക്രീൻ, IP65 റേറ്റിംഗ് തുടങ്ങി ഒരു സ്മാർട്ട്ഫോൺ ഉപയോക്താവ് ആഗ്രഹിക്കുന്ന എല്ലാവിധ മികച്ച ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ സംയോജിപ്പിച്ചിരിക്കുന്നു.

വൺപ്ലസ് നോർഡ് 4ന്റെ പ്രധാന ഫീച്ചറുകൾ: 6.74 ഇഞ്ച് 1.5K 2.8D കർവ്ഡ് അമോലെഡ് സ്‌ക്രീൻ,120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, പ്രോക്‌സ്‌ഡിആർ ഡിസ്‌പ്ലേ ഫീച്ചർ എന്നിവ ഇതിലുണ്ട്. 12GB വരെ LPDDR5X റാമും 256GB വരെ UFS 4.0 സ്റ്റോറേജും പ്രോസസറിന് ശക്തൻ പിന്തുണ നൽകുന്നുണ്ട്. 100W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/ NSA, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് 4ൽ ഉള്ളത്. അ‌തിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP പിൻ ക്യാമറ, സോണി IMX355 സെൻസർ, f/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 120° അൾട്രാ വൈഡ് ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സാംസങ് S5K3P9 സെൻസറോട് കൂടിയ 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 14-ൽ ആണ് ഈ വൺപ്ലസ് ഫോണിന്റെ പ്രവർത്തനം. 4 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇത് ഇതുവരെയുള്ള വൺപ്ലസ് ഫോണുകളിൽ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സോഫ്ട്വെയർ പിന്തുണയാണ്. മെർക്കുറിയൽ സിൽവർ, ഒബ്‌സിഡിയൻ മിഡ്‌നൈറ്റ്, ഒയാസിസ് ഗ്രീൻ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

Top