20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ ! റഷ്യ ചുമത്തിയ പിഴ കണ്ട് വാ പൊളിച്ച് ഗൂഗിള്‍

2022 ജൂലൈയില്‍ റഷ്യ ഗൂഗിളിന് 21.1 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പിഴയും റഷ്യ ചുമത്തിയിരിക്കുന്നത്

20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ ! റഷ്യ ചുമത്തിയ പിഴ കണ്ട് വാ പൊളിച്ച് ഗൂഗിള്‍
20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ ! റഷ്യ ചുമത്തിയ പിഴ കണ്ട് വാ പൊളിച്ച് ഗൂഗിള്‍

ലോകത്തിലെ പ്രബല രാജ്യമായ റഷ്യ ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളിന് നല്‍കിയ പിഴ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോകം. 20 ഡെസില്യണ്‍ അഥവാ രണ്ടിന് ശേഷം 34 പൂജ്യങ്ങള്‍ ഉള്ള ഡോളറാണ് പിഴത്തുക. റഷ്യ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂടൂബിനെതിരെയാണ്. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്ന ഈ തുക പലരും ആദ്യമായാണ് കേള്‍ക്കുന്നത് പോലും.

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഭരണകൂട പിന്തുണയുള്ള 17 യൂട്യൂബ് ചാലനലുകള്‍ യൂട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവില്‍ ഈ ചാനലുകള്‍ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കില്‍ ഓരോ ദിവസവും പിഴ ഇരട്ടിയാവുമെന്നും കോടതി വിധിയിലുണ്ട്. അതേസമയം 2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആല്‍ഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥി. എന്നാല്‍ ലോകത്തെ മൊത്തം കറന്‍സിയും സ്വത്തും ചേര്‍ത്താല്‍ പോലും ഈ തുക കണ്ടെത്താനാവില്ലെന്നാണ് ബി.ബി.സി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക സമ്പത്തിന്റെയും എത്രയോ മടങ്ങാണ് ഈ തുക.

Also Read : ഇത് സൂപ്പറാ…സെര്‍ച്ച് ജി.പി.ടി അവതരിപ്പിച്ച് ഓപ്പണ്‍ എ.ഐ; ഗൂഗിളിന് വെല്ലുവിളി !

ഗൂഗിളിനെതിരേ പിഴ ചുമത്തുന്നത് ആദ്യമല്ല !

GOOGLE – SYMBOLIC IMAGE

ഗൂഗിളിന് റഷ്യ നേരത്തെയും പിഴ ചുമത്തിയിട്ടുണ്ട്. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട നിരോധിത ഉള്ളടക്കങ്ങള്‍ തടയുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് 2022 ജൂലൈയില്‍ റഷ്യ ഗൂഗിളിന് 21.1 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പിഴയും റഷ്യ ചുമത്തിയിരിക്കുന്നത്. റഷ്യക്ക് പുറമെ മറ്റനേകം രാജ്യങ്ങളിലും ഗൂഗിളിനെതിരേ പലതരത്തിലുമുള്ള കേസുകള്‍ നിലവിലുണ്ട്.

Also Read : 50,000 ടവറുകൾ കൂടി; ഇന്ത്യയിൽ വൻ വികസനത്തിനൊരുങ്ങി ബി.എസ്.എൻ.എൽ

ഈ വിഷയത്തോട് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത് ഇത് കോടതിയുടെ ഒരു പ്രതീകാത്മക ഉത്തരവ് ആണെന്ന് ആണ്. ഈ വിഷയം ഗൂഗിള്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്നും ഞങ്ങളുടെ ചാനലുകളെ വിലക്കുന്നത് നിര്‍ത്തണമെന്നും പെസ്‌കോവ് വ്യക്തമാക്കി. ചുമത്തിയ രാജ്യക്കാരനാണെങ്കിലും തനിക്ക് ഈ തുക പറയാന്‍ കഴിയുന്നില്ലെന്നും പെസ്‌കോവ് പറഞ്ഞു. അതേസമയം താങ്കളുടെ മേൽ ചുമത്തിയ ഈ പിഴയെ കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെയും ഗൂഗിള്‍ തയ്യാറായിട്ടില്ല.

Top