ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി 2024 കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ 3.43 ലക്ഷം രൂപയാണ് വില. കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് 10 വര്‍ഷമായെങ്കിലും മോട്ടോര്‍സൈക്കിള്‍ ഏറെക്കുറെ അതേപടി തുടരുന്നു. പുതിയ മോട്ടോര്‍സൈക്കിളില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല. രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. പുതിയ 2024 കവാസാക്കി നിഞ്ച 300 കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ എന്നിങ്ങനെ പുതിയ നിറങ്ങളില്‍ ലഭ്യമാണ്. ലൈം ഗ്രീന്‍ ഓപ്ഷന്‍ നേരത്തെ ലഭ്യമായിരുന്നു. അതേസമയം ഈ മോട്ടോര്‍സൈക്കിളിന്റെ നിലവിലെ വില്‍പ്പന കണക്കുകള്‍ മികച്ചതല്ല. കാവസാക്കി നിഞ്ച 300ന്റെ 39 യൂണിറ്റുകള്‍ മാത്രമാണ് ഏപ്രിലില്‍ വില്‍ക്കാന്‍ കവാസാക്കിക്ക് കഴിഞ്ഞത്. പക്ഷേ കവാസാക്കി നിഞ്ച ZX-10R, കാവസാക്കി Z900 എന്നിവയുടെ കൂടുതല്‍ യൂണിറ്റുകള്‍ കമ്പനി ഇതേ മാസത്തില്‍ ഇന്ത്യയില്‍ വിറ്റു.
പുതുതായി പുറത്തിറക്കിയ 2024 കവാസാക്കി നിഞ്ച 300 ന് കരുത്ത് പകരുന്നത് അതേ 296 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ്, അത് 11,000 ആര്‍പിഎമ്മില്‍ 39 എച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍, പീക്ക് ടോര്‍ക്ക് 10,000 ആര്‍പിഎമ്മില്‍ 26.1 എന്‍എം ആണ്. മുന്‍ തലമുറ മോഡലിനെ അപേക്ഷിച്ച് മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ കൂടുതല്‍ പരിഷ്‌കരിച്ചു. ഒരു വലിയ 17 ലിറ്റര്‍ ഇന്ധന ടാങ്ക് പുതിയ ബൈക്കിന് ലഭിക്കുന്നു. നിഞ്ച 300 2024 എഡിഷന്‍ യമഹ R3 പോലെയുള്ളവരുമായി മത്സരിക്കുന്നു. നിഞ്ച 300 ന് 3.43 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.