ന്യൂഡൽഹി: രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ വൻവർധന. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 2700 കോടി ഡോളറിന്റെ (2,27,018 കോടി രൂപയുടെ) സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. സ്വർണ ഇറക്കുമതി കൂടിയതോടെ രാജ്യത്തിന്റെ വ്യാപാരകമ്മിയും ഉയർന്നു. ആറു മാസത്തിനുള്ളിൽ 13,744 കോടി ഡോളറാണ് വർധിച്ചത്.
Also read: ഇന്ത്യ – ചൈന സൈനിക പിന്മാറ്റം പൂർത്തിയായി; അതിര്‍ത്തിയില്‍ പെട്രോളിങ് ആരംഭിച്ചു
അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11924 കോടി ഡോളറായിരുന്നു വ്യാപാരകമ്മി. 2225 കോടി ഡോളറിന്റെ സ്വർണമാണ് കഴിഞ്ഞ വർഷം രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇത്തവണ 30 ശതമാനം വർധിച്ച് 4554 കോടി ഡോളറിലെത്തി. 40 ശതമാനം സ്വർണത്തിന്റെ വിപണി വിഹിതമുള്ള സ്വിറ്റ്സർലൻഡാണ് സ്വർണത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാർ. 16 ശതമാനം വിഹിതവുമായി യു.എ.ഇയും 10 ശതമാനത്തോടെ ദക്ഷിണാഫ്രിക്കയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും കൂടുതൽ സ്വർണ ഉപഭോഗം ഇന്ത്യയിലാണ്. രാജ്യത്തേക്കുള്ള വെള്ളിയുടെ ഇറക്കുമതിയിലും വലിയ വർധനവാണ് കഴിഞ്ഞ ആറുമാസം ഉണ്ടായത്. 376 ശതമാനമാണ് വർധന.