തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ സഹായം

ഇതുവരെ 6,250 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ സഹായം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ സഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകൾക്കും, ത്രിതല പഞ്ചായത്തുകൾക്കും സർക്കാർ 211 കോടി രൂപ അനുവദിച്ചു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലന്റെ ഓഫീസാണ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.

മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും കോർപറേഷനുകൾക്ക്‌ 18 കോടിയും, ഗ്രാമപഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ല പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു. ഇതുവരെ 6,250 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയത്.

Top