എ​സ്.​ബി.​ഐ​യി ലയനം: പൂ​ട്ടി​യ​ത് 230 ശാ​ഖ​ക​ൾ

തു​ച്ഛ​വേ​ത​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​പ്ര​ന്റി​സു​ക​ൾ​ക്കും മാ​ത്ര​മാ​യി നി​യ​മ​നം

എ​സ്.​ബി.​ഐ​യി ലയനം: പൂ​ട്ടി​യ​ത് 230 ശാ​ഖ​ക​ൾ
എ​സ്.​ബി.​ഐ​യി ലയനം: പൂ​ട്ടി​യ​ത് 230 ശാ​ഖ​ക​ൾ

പാ​ല​ക്കാ​ട്: എ​സ്.​ബി.​ഐ​യി​ലേ​ക്ക് ബാ​ങ്കു​ക​ൾ ല​യി​ച്ച​​ശേ​ഷം കേ​ര​ള​ത്തി​ൽ പൂ​ട്ടി​പ്പോ​യ​ത് 230 ശാ​ഖ​ക​ൾ. അ​ന്നു​ണ്ടാ​യ​തി​ൽ​നി​ന്ന് 60,000 ജീ​വ​ന​ക്കാ​ർ കു​റ​ഞ്ഞു. 25 ശ​ത​മാ​നം പേ​ർ​ക്ക് സ്ഥി​ര​നി​യ​മ​നം ന​ഷ്ട​പ്പെ​ട്ടു. സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ​പോ​ലും ക​രാ​ർ നി​യ​മ​ന​മാ​യ​താ​യി എ​സ്.​ബി.​ഐ എം​​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (ബി.​ഇ.​എ​ഫ്.​ഐ) ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി നാ​മ​മാ​ത്ര നി​യ​മ​ന​മാ​ണ് ന​ട​ന്ന​ത്. തു​ച്ഛ​വേ​ത​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​പ്ര​ന്റി​സു​ക​ൾ​ക്കും മാ​ത്ര​മാ​യി നി​യ​മ​നം. ബാ​ങ്കി​ലെ ജോ​ലി​ക​ൾ ഔ​ട്ട്സോ​ഴ്സ് ചെ​യ്തു​തു​ട​ങ്ങി. വാ​യ്പാ​ചു​മ​ത​ല​പോ​ലും കോ​ർ​പ​റേ​റ്റ് ഭീ​മ​ന്മാ​ർ​ക്ക് കൈ​മാ​റി.

Also Read: പിന്നോട്ടില്ല ; പവന് 520 രൂപ കൂടി

ബാ​ങ്കി​ന്റെ കീ​ഴി​ൽ 24 പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ​ബ്സി​ഡി​യ​റി ക​മ്പ​നി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​യും പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​ക​ളാ​ക്കി സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ലി​സ്റ്റ് ചെ​യ്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​സ്.​ബി.​ഐ എം​​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ നാ​ലാം ദേ​ശീ​യ സ​മ്മേ​ള​നം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. പാ​ല​ക്കാ​ട് എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ഹാ​ളി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

27ന് ​രാ​വി​ലെ 10ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് സ​ജി വ​ർ​ഗീ​സ്, എ​സ്.​ബി.​ഐ എം​​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​മ​ൽ ര​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ജ​യ​രാ​ജ്, ബി.​ഇ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി എ. ​രാ​മ​ദാ​സ്, എ. ​ശ്രീ​നി​വാ​സ​ൻ, എ​സ്. കു​മാ​ര​ൻ, എ.​കെ. മി​നി​ജ, കെ. ​ശോ​ഭ​ന, കെ. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Top