CMDRF

കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പൂര്‍വവിദ്യാര്‍ഥി അറസ്റ്റില്‍

കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു;  പൂര്‍വവിദ്യാര്‍ഥി അറസ്റ്റില്‍
കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു;  പൂര്‍വവിദ്യാര്‍ഥി അറസ്റ്റില്‍

കൊച്ചി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രചരിപ്പിച്ച കേസില്‍ 24കാരനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമായ രോഹിതിനെതിരെയാണ് നടപടി.

ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം.പഠനം പൂര്‍ത്തിയായെങ്കിലും ഫോട്ടോഗ്രാഫറായ രോഹിത്ത് പതിവായി കോളജിലെത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നത്. രണ്ട് ഫോണുകള്‍ പിടിച്ചെടുത്ത ശേഷം രോഹിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

പിന്നാലെ എട്ടോളം വിദ്യാര്‍ഥിനികള്‍ കൂടി രോഹിത്തിനെതിരെ കാലടി പൊലീസിനെ സമീപിക്കുകയായിരുന്നു. രോഹിത്തിന്റെ രണ്ട് ഫോണുകളും പിടിച്ചെടുത്ത പൊലീസ്, ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Top