യോഗി ആദിത്യനാഥിനെതിരായ വധഭീഷണിയിൽ 24 കാരിയെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസമാണ് ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയത് പോലെ യോഗിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം മുംബൈ പൊലീസി ലഭിച്ചത്

യോഗി ആദിത്യനാഥിനെതിരായ വധഭീഷണിയിൽ 24 കാരിയെ അറസ്റ്റ് ചെയ്തു
യോഗി ആദിത്യനാഥിനെതിരായ വധഭീഷണിയിൽ 24 കാരിയെ അറസ്റ്റ് ചെയ്തു

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വധഭീഷണിയിൽ 24 കാരിയെ അറസ്റ്റ് ചെയ്തു . ഫാത്തിമ ഖാൻ എന്ന യുവതിയാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ താനെയിലെ ഉൽഹാസ്നഗറിൽ നിന്നാണ് യുവതി പിടിയിലായത്. ഐ.ടി ബിരുദധാരിയായ യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയത് പോലെ യോഗിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം മുംബൈ പൊലീസിന് ലഭിച്ചത്. 10 ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കിൽ ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയത് പോലെ കൊല്ലുമെന്നായിരുന്നു ഭീഷണി.

Also Read: ‘മോദി ശ്രമിക്കുന്നത് വഖഫിനെ ഇല്ലാതാക്കാൻ, മുകേഷ് അംബാനിയുടെ വീടും വഖഫ് ഭൂമി​യിൽ’: ഉവൈസി

മുംബൈ ട്രാഫിക് കൺട്രോൾ സെല്ലിന് അജ്ഞാത നമ്പറിൽ നിന്നും ഇന്നലെ വൈകീട്ടായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ യോഗി ആദിത്യനാഥിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, ദസ്റ ആഘോഷിക്കുന്നതിനിടെയാണ് ബാബ സിദ്ദീഖി വെടിയേറ്റ് മരിക്കുന്നത്. ഒക്ടോബർ 12ാം തീയതിയായിരുന്നു വെടിവെപ്പ് നടന്നത്. കൊല്ലപ്പെടുന്നതിന് 15 ദിവസം മുമ്പ് ബാബ സിദ്ദിഖിക്ക് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. വൈ കാറ്റഗറി സുരക്ഷയിലിരിക്കെയായിരുന്നു കൊലപാതകം.

Top