CMDRF

ഇസ്രയേലിന്റെ എംഎസ്സി ഏരീസ് ചരക്കുകപ്പലില്‍ 25 ജീവനക്കാര്‍; 17 പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

ഇസ്രയേലിന്റെ എംഎസ്സി ഏരീസ് ചരക്കുകപ്പലില്‍ 25 ജീവനക്കാര്‍; 17 പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്
ഇസ്രയേലിന്റെ എംഎസ്സി ഏരീസ് ചരക്കുകപ്പലില്‍ 25 ജീവനക്കാര്‍; 17 പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്സി ഏരീസ് എന്ന ചരക്ക് കപ്പലില്‍ ഉണ്ടായിരുന്ന 25 അംഗ ജീവനക്കാരില്‍ 17 പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ഇന്ത്യ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇറാനിയന്‍ അധികാരികളുമായി ബന്ധപ്പെട്ടു വരികയാണ്. ടെഹ്റാനിലും ദില്ലിയിലും നീക്കങ്ങള്‍ നടക്കുന്നുണ്ട്.

രണ്ട് മലയാളികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ കപ്പലില്‍ ഉള്ളതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കോഴിക്കോട്, പാലക്കാട് സ്വദേശികളായ മലയാളികളാണ് കപ്പലിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്തെത്തിയത്. ആക്രമണത്തിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നാണ് ഇസ്രയേല്‍ നല്‍കിയ മുന്നറിയിപ്പ്.ഹോര്‍മുസ് കടലിടുക്കിന് സമീപത്തുവെച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈ നാവസേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇസ്രയേലിന്റെ ‘എംഎസ്സി ഏരീസ്’ എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. നിലവില്‍ കപ്പല്‍ പ്രദേശിക സമുദ്രത്തിലേക്ക് തിരിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇസ്രയേലിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിന് സമീപത്തുവെച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് ചരക്ക് കപ്പല്‍ പിടിച്ചെടുത്തത്. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, നേരത്തെയുള്ള മോചനം എന്നിവ ഉറപ്പാക്കാന്‍ ഇറാന്‍ വിദേശ കാര്യമന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Top