CMDRF

25 ലക്ഷത്തിന്റെ കോണ്‍ട്രാക്ട്, സല്‍മാന്‍ ഖാനെ കൊല്ലുകയെന്ന ഒറ്റ ലക്ഷ്യം മാത്രം

25 ലക്ഷത്തിന്റെ കോണ്‍ട്രാക്ട്, സല്‍മാന്‍ ഖാനെ കൊല്ലുകയെന്ന ഒറ്റ ലക്ഷ്യം മാത്രം
25 ലക്ഷത്തിന്റെ കോണ്‍ട്രാക്ട്, സല്‍മാന്‍ ഖാനെ കൊല്ലുകയെന്ന ഒറ്റ ലക്ഷ്യം മാത്രം

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ അഞ്ച് പേര്‍ക്കെതിരെ കൂടുതല്‍ ഗുരുതരമായ വിവരങ്ങള്‍ അടങ്ങിയ പുതിയ കുറ്റപത്രം സമര്‍പ്പിച്ച് നവി മുംബൈ പൊലീസ്. ഏപ്രില്‍ 14ന് സല്‍മാന്‍ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പില്‍ നിന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം മുന്നോട്ടുപോകവെ ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണ് വെടിവെപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായവര്‍ 25 ലക്ഷം രൂപയ്ക്കാണ് താരത്തെ വധിക്കാന്‍ പദ്ധതിയിട്ടതെന്നും ഇതിനായി അത്യാധുനിക ആയുധങ്ങള്‍ അടക്കം വാങ്ങാന്‍ പദ്ധതിയിട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആയുധ ഡീലര്‍മാര്‍ അടക്കമുള്ളവരുമായി പ്രതികള്‍ ബന്ധപ്പെട്ടു.

താരത്തെ വധിക്കാന്‍ പദ്ധതിയിട്ടതിന് നിലവില്‍ 17 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയും ഉള്‍പ്പെടും. നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി ജയിലില്‍ തടവിലാണ് ലോറന്‍സ് ബിഷ്ണോയി. എന്നാല്‍ ഇവിടെനിന്നും ലോറന്‍സ് തന്റെ സംഘത്തിന് സജീവമായി നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സല്‍മാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നടന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതിലുള്ള അമര്‍ഷമാണ് ആക്രമണത്തിനും വധഭീഷണിക്കും പിന്നിലെന്ന് മെയ് 14ന് പങ്കുവെച്ച വീഡിയോയില്‍ ബിഷ്‌ണോയുടെ സഹോദരന്‍ അറിയിച്ചിരുന്നു. 1998 ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ വ്യക്തിപരമായി മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തോട് ക്ഷമിക്കുന്നത് പരിഗണിക്കാമെന്ന് ഓള്‍ ഇന്ത്യ ബിഷ്ണോയ് സൊസൈറ്റി പ്രസിഡന്റ് ദേവേന്ദ്ര ബുദിയ പറഞ്ഞിരുന്നു.

Top