CMDRF

മംഗലാപുരം എക്‌സ്പ്രസില്‍ നിന്ന് 26 കിലോഗ്രാം കഞ്ചാവ് പിടികൂടി

മംഗലാപുരം എക്‌സ്പ്രസില്‍ നിന്ന് 26 കിലോഗ്രാം കഞ്ചാവ് പിടികൂടി
മംഗലാപുരം എക്‌സ്പ്രസില്‍ നിന്ന് 26 കിലോഗ്രാം കഞ്ചാവ് പിടികൂടി

മലപ്പുറം: മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 26 കിലോഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിന്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തിരൂരിലെ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് സംഘവും റെയില്‍വെ സംരക്ഷണ സേനയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒരു ട്രോളി ബാഗിലും ഒരു ട്രാവല്‍ ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആകെ 24 കിലോഗ്രാം കഞ്ചാവാണ് ബാഗുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ ബാഗുകള്‍ ആരാണ് ട്രെയിനില്‍ കൊണ്ടു വന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു.

Top