ബോളിവുഡിലൂടെയാണ് തുടക്കമെങ്കിലും ആദ്യ ചിത്രത്തിന് ശേഷം ജ്യോതിക ഹിന്ദി സിനിമകള്‍ പൂര്‍ണമായി വിട്ടിരുന്നു. എന്നാല്‍ താന്‍ ഹിന്ദി സിനിമകളെ ഉപേക്ഷിച്ചതല്ലെന്നും കഴിഞ്ഞ 27 വര്‍ഷമായി ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് ജ്യോതിക.
മഹാരാഷ്ട്ര സ്വദേശിയായ ജ്യോതിക പ്രിയദര്ശന് സംവിധാനം ചെയ്ത ‘ഡോളി സജ കെ രഖ്ന’യിലൂടെയായിരുന്നു സിനിമാ ലോകത്തേക്കു പ്രവേശിച്ചത്. അജയ് ദേവ്ഗണും ആര് മാധവനും നായകന്മാരായ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം ”ശൈത്താനി’ലൂടെയാണ് ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് തിരിച്ചു വരവ് നടത്തിയത്. രാജ്കുമാര് റാവു, അലയ എഫ്, ശരദ് കള്കര് എന്നിവർക്കൊപ്പമുള്ള ‘ശ്രീകാന്താണ്’ ജ്യോതികയുടെ ബോളിവുഡിലെ ഏറ്റവും പുതിയ സിനിമ.
‘ഹിന്ദി സിനിമകളില്‍ നിന്ന് ഒരിക്കല്‍ പോലും എനിക്ക് ഓഫര്‍ ലഭിച്ചില്ല. 27 വര്‍ഷം മുമ്പ് ഞാന്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങി. അതിനുശേഷം ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. എന്റെ ആദ്യത്തെ ഹിന്ദി സിനിമ തീയേറ്ററുകളില്‍ വിജയമായിരുന്നില്ല. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ആദ്യ സിനിമ വിജയിക്കണം. എന്റെ സിനിമ നിര്‍മിച്ചത് വലിയ പ്രൊഡക്ഷന്‍ ഹൗസായിരുന്നെങ്കിലും ഭാഗ്യമില്ലാത്തതിനാല്‍ അത് വിജയിച്ചില്ല.