CMDRF

28 വർഷത്തെ അതിജീവനം; പ്രൊജേറിയ രോഗി മരിച്ചു

രോഗികളിൽ ഏറ്റവും കൂടുതൽകാലം ജീവിച്ചിരുന്ന സാമി ബാസോ ഇനി ഓർമ. തന്റെ 28–ാം വയസ്സിൽ ഇറ്റലിയിലെ മിലാനിലാണ് സാമി അന്തരിച്ചത്.

28 വർഷത്തെ അതിജീവനം; പ്രൊജേറിയ രോഗി മരിച്ചു
28 വർഷത്തെ അതിജീവനം; പ്രൊജേറിയ രോഗി മരിച്ചു

മിലാൻ: ജനിച്ച് അതിവേഗത്തിൽ വാർധക്യം സംഭവിച്ചു മരിക്കുന്ന പ്രൊജേറിയ രോഗികളിൽ ഏറ്റവും കൂടുതൽകാലം ജീവിച്ചിരുന്ന സാമി ബാസോ ഇനി ഓർമ. തന്റെ 28–ാം വയസ്സിൽ ഇറ്റലിയിലെ മിലാനിലാണ് സാമി അന്തരിച്ചത്.

ഹച്ചിൻസൻ ഗിൽഫോർഡ് സിൻഡ്രോം എന്നും അറിയപ്പെടുന്ന ഈ പ്രൊജേറിയ എന്ന രോഗം ബാധിച്ചവർ ശരാശരി 13.5 വർഷം വരെയാണ് ജീവിക്കുന്നത്. അതേസമയം ജനിക്കുന്ന 80 ലക്ഷം പേരിൽ ഒരാൾക്ക് മാത്രം കിട്ടുന്ന ഒരു അപൂർവ രോഗമാണ് പ്രൊജേറിയ. ഈ രോഗം പശ്ചാത്തലമാക്കിയാണ് അമിതാഭ് ബച്ചൻ അഭിനയിച്ച ‘പാ’ എന്ന ഹിന്ദി സിനിമയുടെ കഥ . 2009ൽ പുറത്തുവന്ന ഈ ചിത്രത്തിൽ അമിതാഭ് പ്രൊജീറിയ രോഗിയെയാണ് അവതരിപ്പിച്ചത്.

Also Read: നഷ്ടങ്ങൾ മാത്രം നൽകുന്ന യുദ്ധങ്ങൾ.. ലോകനഗരങ്ങളിൽ യുദ്ധവിരുദ്ധ റാലികൾ

സാമി ജനിച്ചത് 1995ൽ വടക്കൻ ഇറ്റലിയിലെ വെനീറ്റോ മേഖലയിലാണ്. 2 വയസ്സുള്ളപ്പോൾ തന്നെ രോഗം സ്ഥിരീകരിച്ചു. നാഷനൽ ജ്യോഗ്രഫിക്കിന്റെ ഡോക്യുമെന്ററിയായ ‘സാമീസ് ജേണി’യിലൂടെ പ്രശസ്തനായി. നിലവിൽ ലോകത്ത് രേഖപ്പെടുത്തപ്പെട്ട 350 പ്രൊജേറിയ രോഗികളാണുള്ളത്. ഇവരിൽ തന്നെ 4 പേർ ഇറ്റലിയിലാണ്.

Top