ബംഗ്ലാദേശിനെതിരെ രണ്ടാം ട്വന്റി 20യിലും അട്ടിമറി ജയവുമായി യു.എസ്

ബംഗ്ലാദേശിനെതിരെ രണ്ടാം ട്വന്റി 20യിലും അട്ടിമറി ജയവുമായി യു.എസ്
ബംഗ്ലാദേശിനെതിരെ രണ്ടാം ട്വന്റി 20യിലും അട്ടിമറി ജയവുമായി യു.എസ്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരെ രണ്ടാം ട്വന്റി 20യിലും അട്ടിമറി ജയവുമായി യു.എസ്. ആറ്റണ്‍സിന്റെ ജയമാണ് യു.എസ് നേടിയത്. ഇതോടെ മുന്ന് മത്സരങ്ങളുള്ള പരമ്പര യു.എസ് സ്വന്തമാക്കി. യു.എസ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 78 ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍, പിന്നീടുള്ള എട്ട് വിക്കറ്റുകളും 60 റണ്‍സിനുള്ളില്‍ ബംഗ്ലാദേശിന് നഷ്ടമായി. 138 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ ഔട്ടായതോടെ ജയവും പരമ്പരയും യു.എസിന് ലഭിച്ചു. ഫാസ്റ്റ് ബൗളര്‍ അലി ഖാനാണ് യു.എസിന്റെ ബൗളിങ് ആക്രമണത്തിന് നേത്യത്വം നല്‍കിയത്. 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് അലി ഖാന്‍ നേടിയത്. ക്യാപ്റ്റന്‍ നജീമുല്‍ ഹുസൈന്‍ അടക്കമുള്ളവരുടെ നിര്‍ണായക വിക്കറ്റുകള്‍ പിഴുത് അലി ഖാന്‍ യു.എസിന് ജയമൊരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എടുക്കാനെ കഴിഞ്ഞുവെങ്കിലും ബൗളിങ്ങില്‍ മികച്ച തുടക്കമാണ് യു.എസിന് ലഭിച്ചത്. പിന്നാലെ തന്‍സിദ് ഹസനെ കൂടി വിഴത്തി യു.എസ് പ്രതീക്ഷകള്‍ സജീവമാക്കി.

എന്നാല്‍ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്ന ബംഗ്ലാദേശ് 78 റണ്‍സ് വരെ വിക്കറ്റ് നഷ്ടമില്ലാതെ നോക്കി. പക്ഷേ ഇതിന് ശേഷം കണ്ടത് ബംഗ്ലാദേശിന്റെ കൂട്ടതകര്‍ച്ചയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് യു.എസ് തിരിച്ചു വന്നു. ഒടുവില്‍ ആറ് റണ്‍സിന്റെ ജയവും പരമ്പരയും നേടിയാണ് യു.എസ് മടങ്ങിയത്. ബംഗ്ലാദേശ് നിരയില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഫുസൈനാണ് ടോപ്പ് സ്‌കോറര്‍. നേരത്തെ 38 പന്തില്‍ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൊണാക് പട്ടേലിന്റെ പ്രകടനമാണ് യു.എസിന് ദേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. സ്റ്റീവന്‍ ടെയ്ലര്‍ 31 റണ്‍സും ആരോണ്‍ ജോണ്‍സ് 35 റണ്‍സുമെടുത്തു. പരമ്പരയിലെ അവസാന മത്സരം ജൂണ്‍ ഒന്നിന് നടക്കും. നേരത്തെ ആദ്യ ട്വന്റി 20യില്‍ യു.എസ് ജയം നേടിയിരുന്നു. അഞ്ച് വിക്കറ്റിനാണ് അന്ന് യു.എസ് ജയിച്ചത്. പിന്നാലെ ഇന്ത്യന്‍ വംശജര്‍ കൂടുതല്‍ അടങ്ങിയ ടീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. യു.എസ് നായകന്‍ മൊനാങ്ക് പട്ടേല്‍, ടീം അംഗങ്ങളായ ഹര്‍മീത് സിങ്, ജസ്ദീപ് സിങ്, നോഷ് കെന്‍ജിഗെ, സൗരബ് നേത്രവാല്‍ക്കര്‍ തുടങ്ങിയവരെല്ലാമാണ് യു.എസ് ടീമിലെ ഇന്ത്യന്‍ വംശജര്‍.

Top