മീററ്റ്: ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നുവീണ് മൂന്നുപേർ കൊല്ലപ്പെട്ടു. അഞ്ചുപേരെ രക്ഷപ്പെടുത്തി. മീററ്റിൽ ലോഹ്യനഗർ മേഖലയിലാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്ത് ഇപ്പോഴും ആറു പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് മീററ്റിൽ മൂന്നു നില കെട്ടിടം തകർന്നുവീണത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് കെട്ടിടം തകരുന്നതിനു വഴിവച്ചതെന്നാണു സൂചന.