ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. സമാനമായ കേസുകളില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ പ്രതിയായിട്ടുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. അരവിന്ദ്, ചന്ദ്രലാല്‍, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 29ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടിയെ ഇവര്‍ വീട്ടില്‍ നിന്ന് ബൈക്കില്‍ കടത്തി കൊണ്ടുപോയത്. മാരാരിക്കുളം പൊലീസ്, അടൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
അന്വേഷണത്തില്‍ പെണ്‍കുട്ടി അടൂര്‍ ഭാഗത്തുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അരവിന്ദ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ കേസിലും ചന്ദ്രലാല്‍, അടൂര്‍ പൊലീസ് സ്റ്റേഷനിലെ സമാനമായ നിരവധി കേസുകളിലും പ്രതിയാണ്. ജിത്തു തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ളയാളും കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയയാളുമാണ്.
മാരാരിക്കുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ എ വി ബിജുവിന്റെ നേതൃത്വത്തില്‍ മണ്ണഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബിജു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോമോന്‍, രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉല്ലാസ്, ഷാനവാസ്, ഷൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാം കുമാര്‍, അനീഷ്, ആശമോള്‍, അഞ്ജു എന്നിവരങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.