ഈ വര്‍ഷം എത്തുന്ന 3 ടാറ്റ കാറുകള്‍

ഈ വര്‍ഷം എത്തുന്ന 3 ടാറ്റ കാറുകള്‍
ഈ വര്‍ഷം എത്തുന്ന 3 ടാറ്റ കാറുകള്‍

വില്‍പനയിലും പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിലും ടാറ്റ മോട്ടോഴ്‌സിന് മികച്ച വര്‍ഷമായിരുന്നു 2023. അതേ പ്രകടനം 2024ലും തുടരാന്‍ തന്നെയാണ് ടാറ്റയുടെ ശ്രമം മൂന്നു പുതിയ മോഡലുകളുമായാണ് ഈ വര്‍ഷം വിപണി പിടിക്കാന്‍ ടാറ്റ മോട്ടോര്‍സ് ഒരുങ്ങുന്നത്. നെക്‌സോണിന്റെ സിഎന്‍ജി മോഡലും അള്‍ട്രോസിന്റെ സ്‌പോര്‍ടിയര്‍ വകഭേദവും മൂന്നുവര്‍ഷത്തിനിടെ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്ന അടിമുടി പുതിയ മോഡലായ കര്‍വുമാണ് 2024ലെ ടാറ്റയുടെ താരങ്ങള്‍.ടാറ്റ നെക്‌സോണ്‍ ഐസിഎന്‍ജി സിഎന്‍ജി വാഹനങ്ങളുടെ കാര്യത്തില്‍ തുടക്കം മുതലേ ടാറ്റ മികച്ച പ്രകനടമാണ് നടത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി ഓട്ടമാറ്റിക് മോഡലുകളായ തിയാഗോയും തിഗോറുമെല്ലാം ടാറ്റയാണ് പുറത്തിറക്കിയത്. ഈ വര്‍ഷം നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് നെക്‌സോണ്‍ ICNG മോഡലിനെ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചത്.സ്റ്റാന്‍ഡേഡ് പെട്രോള്‍ മോഡലിലെ 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ തന്നെയാണ് iCNG മോഡലിലും ടാറ്റ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡായി മാനുവല്‍ ഗിയര്‍ബോക്‌സും ഓപ്ഷനായി എഎംടി ഗിയര്‍ബോക്‌സ്സും എത്തുന്നു. പെട്രോള്‍ വകഭേദത്തേക്കാള്‍ ഒരു ലക്ഷത്തോളം രൂപ കൂടുതലായിരിക്കും സിഎന്‍ജി മോഡലിനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹ്യുണ്ടേയ് ഐ20 എന്‍ ലൈനിനുള്ള ടാറ്റയുടെ മറുപടിയാണ് ആള്‍ട്രോസ് റേസര്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു. 120 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡാര്‍ക് ക്രോം/കറുപ്പു നിറങ്ങളിലുള്ള അലോയ് വീലുകളോടെയുള്ള മോഡലാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. രൂപകല്‍പനയില്‍ ബോണറ്റിലേയും റുഫിലേയും ട്വിന്‍ റേസിങ് സ്ട്രിപ്പുകള്‍, റേസര്‍ ബാഡ്ജ്, ചെറിയ മാറ്റങ്ങളുള്ള ഗ്രില്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് ഹാച്ച് ബാക്കുമായുള്ള പ്രധാന വ്യത്യാസങ്ങള്‍. 10 25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, സെന്മെന്റ്‌റിലെ ആദ്യ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, ഹെഡ് അപ് ഡിസ്പ്ലേ, വോയ്‌സ് അസിസ്റ്റഡ് സണ്‍ റൂഫ് എന്നിങ്ങനെയാണ് ഫീച്ചറുകളിലുള്ള വ്യത്യാസങ്ങള്‍ ടാറ്റായുടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് കര്‍വ്. ഈ വര്‍ഷം ഉത്സവകാലത്തോട് അടുപ്പിച്ച് ടാറ്റ കര്‍വ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ടാറ്റയുടെ ജെന്‍ 2 Acti.ev ആര്‍കിടെക്ച്ചറില്‍ പുറത്തിറങ്ങുന്ന കര്‍വിന് പ്രതീക്ഷിക്കുന്ന റേഞ്ച് 450-500 കി.മീ സെപ്തംബറോടെ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളും ഉത്പാദനം ആരംഭിക്കും. 2024 അവസാനത്തിലോ 2025ലോ ഈ മോഡലുകള്‍ വിപണിയിലെത്തും. 125 എച്ച്പി, 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ എന്‍ജിനാണ് കര്‍വ് പെട്രോളിലുള്ളത്. മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമുണ്ടാവും. ഡീസലില്‍ 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ ബോക്‌സും പ്രതീക്ഷിക്കാം. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് ശേഷം കര്‍വിന്റെ സിഎന്‍ജി മോഡലും ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുമെന്ന് കരുതപ്പെടുന്നു.

Top