തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചുവെന്നും ബാലഗോപാൽ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി രൂപ കെഎസ്‌ആർടിസിക്ക് അനുവദിച്ചിരുന്നു. ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് വകയിരുത്തിയത്. ഇതിനകം 1111 കോടി നൽകി.