പിഎം ഇന്റേൺഷിപിന് കേരളത്തിൽ 3000 അവസരങ്ങൾ; അപേക്ഷ നവംബർ ആദ്യവാരം വരെ

യുവജനങ്ങൾക്ക് നവംബർ ആദ്യവാരം വരെ അപേക്ഷിക്കാം, ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം

പിഎം ഇന്റേൺഷിപിന് കേരളത്തിൽ 3000 അവസരങ്ങൾ; അപേക്ഷ നവംബർ ആദ്യവാരം വരെ
പിഎം ഇന്റേൺഷിപിന് കേരളത്തിൽ 3000 അവസരങ്ങൾ; അപേക്ഷ നവംബർ ആദ്യവാരം വരെ

ന്യൂഡൽഹി: പിഎം ഇന്റേൺഷിപ് പദ്ധതിയിലൂടെ 2959 അവസരങ്ങൾ കേരളത്തിൽ ലിസ്റ്റ് ചെയ്തു. കമ്പനികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അതേസമയം യുവജനങ്ങൾക്ക് നവംബർ ആദ്യവാരം വരെ അപേക്ഷിക്കാം.

കൂടുതൽ അവസരങ്ങൾ മഹാരാഷ്ട്രയിലാണ്– 14,694. തമിഴ്നാട് (13,262), ഗുജറാത്ത് (12,246), കർണാടക (8944), യുപി (8506) എന്നീ സംസ്ഥാനങ്ങളാണു തൊട്ടുപിന്നിൽ. ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. ഓയിൽ, ഗ്യാസ് ആൻഡ് എനർജി (29,108), ഓട്ടമോട്ടിവ് (22,012), ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി (15,639), ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (12,265), മെറ്റൽസ് ആൻഡ് മൈനിങ് (8804) എന്നീ മേഖലകളിലാണ് നിലവിൽ അവസരങ്ങൾ കൂടുതൽ. രാജ്യത്തെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ അനുഭവപരിചയം നേടാൻ അവസരം നൽകുന്നതാണ് പിഎം ഇന്റേൺഷിപ് പദ്ധതി. 5000 രൂപ പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കും. ഇതിനു പുറമേ 6000 രൂപയുടെ ഒറ്റത്തവണ സാമ്പത്തികസഹായവുമുണ്ട്. pminternship.mca.gov.ഇൻ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Also Read : അറിയാം സർവകലാശാല വാർത്തകൾ

കേരളത്തിലെ അവസരങ്ങൾ ഇങ്ങനെയാണ്: എറണാകുളം: 1167, തിരുവനന്തപുരം: 501, മലപ്പുറം: 266, കോഴിക്കോട്: 210, കോട്ടയം: 184, തൃശൂർ: 172, കൊല്ലം: 116, ആലപ്പുഴ: 106, പാലക്കാട്: 64, കാസർകോട്: 63, കണ്ണൂർ: 60, വയനാട്: 20, പത്തനംതിട്ട: 16, ഇടുക്കി: 14

Top