മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളിലെ സമ്പന്നന്റെ ആസ്തി 3,300 കോടി

447കോടിയുടെ ആസ്തിയുള്ള മംഗൾ പ്രഭാത് ലോധയാണ് സമ്പന്ന സ്ഥാനാർഥി പട്ടികയിലെ രണ്ടാമൻ

മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളിലെ സമ്പന്നന്റെ ആസ്തി 3,300 കോടി
മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളിലെ സമ്പന്നന്റെ ആസ്തി 3,300 കോടി

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെപ്പ് സ്ഥാനാർഥികളിൽ ഏറ്റവും സമ്പന്നനായ വ്യക്തിയായി ബി.ജെ.പി എം.എൽ.എ പരാഗ് ഷാ ആണ്. 3,300 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. നവംബർ 20 നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികൾക്കിടയിലെ അതിസമ്പന്നൻ പരാഗ് ഷാ തന്നെയായിരുന്നു.

550.62 കോടിയായിരുന്നു അഞ്ചുവർഷം മുമ്പാണ്ടിയുന്ന ആസ്തി. അഞ്ചുവർഷം കൊണ്ട് ഇദ്ദേഹത്തിന്റെ സമ്പത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 3,315.52 കോടിയുടെ ജംഗമ വസ്തുക്കളും 67.53 കോടിയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ടെന്നാണ് പരാഗ് ഷായുടെ സത്യവാങ്മൂലത്തിൽ പറയുന്നത്.

Also Read: ഇന്ത്യൻ റെയിൽവേയ്ക്ക് 30,000 രൂപ പിഴ

മുംബൈയിലെയും താനെയിലും വിധി നിശ്ചയിക്കാൻ സമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. 447കോടിയുടെ ആസ്തിയുള്ള മംഗൾ പ്രഭാത് ലോധയാണ് സമ്പന്ന സ്ഥാനാർഥി പട്ടികയിലെ രണ്ടാമൻ. പ്രതാപ് സർനെയ്ക്, രാഹുൽ നർവേകർ, സുഭാഷ് ഭോയ്ർ എന്നിവരും പട്ടികയിലുണ്ട്.

2002ൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നുമാണ് പരാ​ഗ് ഷാ രാഷ്ട്രീയത്തിലെത്തിയത്. 2017 ഫെബ്രുവരിയിൽ ഛട്കൊപാർ ഈസ്റ്റിൽ നിന്ന് ബി.ജെ.പി മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, വരുന്ന തിരഞ്ഞെടുപ്പിലെ വിധി മഹാരാഷ്ട്രയ്ക്ക് പ്രധാനപ്പെട്ടതാണ്. 288 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ നിന്നായി 8000 സ്ഥാനാർഥികൾ പത്രിക നൽകിക്കഴിഞ്ഞു.

Top