കാർ വഴിയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി 35 പേർ മരിച്ചു

ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

കാർ വഴിയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി 35 പേർ മരിച്ചു
കാർ വഴിയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി 35 പേർ മരിച്ചു

ബെയ്ജിങ്: വഴിയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റിയതിനെ തുടർന്ന് 35 മരണം, 43 പേർക്ക് പരുക്ക്. ചൈനയിലെ ഷുഹായ് നഗരത്തിലാണ് സംഭവം. സ്ഥലത്ത് വ്യായാമം ചെയ്യുന്ന ആളുകൾക്കിടയിലേക്കാണ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതം വയ്ക്കലിൽ അസംതൃപ്തനായ ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അറുപത്തി രണ്ട്കാരനായ പ്രതിയെ പൊലീസ് അറ​സ്റ്റ് ചെയ്തു. അപകടത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. പക്ഷെ സ്വയം മുറിവേൽപ്പിച്ച ഇയാളിപ്പോൾ കോമയിലാണ്. റഷ്യ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർഗെയ് ഷിയോഗു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന എയർ ഷോ നടക്കുന്ന സ്ഥലത്തിന് 40 കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്.

Top