കുവൈത്ത്: കുവൈത്തില്‍ ഒരാഴ്ച നീണ്ട ട്രാഫിക് പരിശോധനയില്‍ കണ്ടെത്തിയത് 39,170 നിയമലംഘനങ്ങള്‍. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനകളിലാണ് നിയമംലഘനങ്ങള്‍ കണ്ടെത്തിയത്.
നവംബര്‍ 9 മുതല്‍ 15 വരെയാണ് ട്രാഫിക് പട്രോളിംഗില്‍ 39,170 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പരിശോധനകളില്‍ 105 വാഹനങ്ങളും 55 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, വിവിധ കേസുകളില്‍ ആവശ്യമായ 48 വാഹനങ്ങള്‍ അധികൃതര്‍ കണ്ടുകെട്ടുകയും വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 21 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Also Read:സഹായം തുടർന്ന് കുവൈത്ത്; 40 ടൺ വസ്തുക്കളുമായി നാലാമത് വിമാനം ലബനാനിലെത്തി
മയക്കുമരുന്ന് കൈവശം വെച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് നാല് വ്യക്തികളെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് കൈമാറി. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരാളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. ട്രാഫിക് കണ്ട്രോള് സെന്ററുകള്‍ക്ക് 2,548 റിപ്പോര്‍ട്ടുകള്‍ ലഭിക്കുകയും 1,589 ട്രാഫിക് അപകടങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇതില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച 1,394 അപകടങ്ങളും 195 മറ്റ് അപകടങ്ങളും ഉള്‍പ്പെടുന്നു.