CMDRF

ജമ്മു കശ്മീരില്‍ 4 ജെയ്ഷെ ഭീകരര്‍ പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു

ജമ്മു കശ്മീരില്‍ 4 ജെയ്ഷെ ഭീകരര്‍ പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു
ജമ്മു കശ്മീരില്‍ 4 ജെയ്ഷെ ഭീകരര്‍ പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു

ജമ്മു: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ജെയ്ഷെ മുഹമ്മദ് ഭീകര മൊഡ്യൂള്‍ തകര്‍ത്ത് സുരക്ഷാ സേന. സംഭവത്തില്‍ നാല് ജെയ്‌ഷെ ഭീകരര്‍ പിടിയില്‍. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം ശ്രീനഗര്‍ പൊലീസും സിആര്‍പിഎഫ് 29 ബറ്റാലിയനും ഉള്‍പ്പെടുന്ന സംയുക്ത സംഘം കെനിഹാമ പ്രദേശത്ത് ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും വാഹന പരിശോധന നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഇവര്‍ പിടിയിലായത്.

വാഹന പരിശോധനയ്ക്കിടെ ഒരു വെള്ള കാര്‍ സംയുക്ത സംഘം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും വാഹനത്തിലുണ്ടായിരുന്നവര്‍ ഭീകരരാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ലച്‌നാമ്പല്‍ സഫ്രാന്‍ കോളനി പന്തചൗക്കി സ്വദേശികളായ എംഡി യാസീന്‍ ഭട്ട്, ഷെറാസ് അഹമ്മദ് റാത്തര്‍, ഗുലാം ഹസ്സന്‍ ഖണ്ഡേ, ഫ്രെസ്റ്റബല്‍ പാംപോറി സ്വദേശി ഇംതിയാസ് അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ കാറില്‍ നടത്തിയ പരിശോധനയില്‍, മൂന്ന് മാഗസിനുകളുള്ള ഒരു എകെ 56 റൈഫിള്‍, 7.62 x 39 എംഎം 75 റൗണ്ടുകളും, 2 മാഗസിനുകളുള്ള ഒരു ഗ്ലോക്ക് പിസ്റ്റളും, 9 എംഎം ന്റെ 26 റൗണ്ടുകളും, ആറ് ചൈനീസ് ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

Top