ലിലോംഗ്വെ: സൈനിക വിമാനം തകര്‍ന്ന് മരിച്ച മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയുടെ ശവസംസ്‌കാര വിലാപ യാത്രക്കിടെ ഒരു വാഹനം ജനക്കൂട്ടത്തിന് ഇടയിലേക്ക് ഇടിച്ചുകയറി നാല് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു.
സെന്‍ട്രല്‍ മലാവിയിലെ ഗ്രാമത്തിലാണ് അപകടം നടന്നത്. ചിലിമയുടെ സ്വന്തം ഗ്രാമമായ എന്‍സൈപ്പിലേക്ക് സൈനിക, പൊലീസ്, സിവിലിയന്‍ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുപോയത്.
വിലാപ യാത്രയില്‍ പങ്കാളികളാകാനായി ആയിരക്കണക്കിനാളുകളാണ് തെരുവില്‍ അണിനിരന്നിരുന്നത്. ചിലിമയെ അവസാനമായി കാണുന്നതിന് ഘോഷയാത്ര നിര്‍ത്തണമെന്ന് ചിലര്‍ ആവശ്യപ്പെട്ടത് ചെറിയ തോതില്‍ തര്‍ക്കമുണ്ടായെന്ന് ചിലിമയുടെ പാര്‍ട്ടി വക്താവ് ഫെലിക്‌സ് ഞാവാല പറഞ്ഞു. ചില സന്ദര്‍ഭങ്ങളില്‍ ആളുകള്‍ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചിക്കന്‍ഗാവ വനത്തിലാണ് വിമാനം തകര്‍ന്ന് ചിലിമയും മറ്റ് എട്ട് പേരും മരിച്ചത്.