CMDRF

ഡോക്ടർമാരുടെ നിരാഹാര സമരം; നാലു പേർ ആശുപത്രിയിൽ

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും നിരാഹാര സമരം തുടരുകയാണിവർ

ഡോക്ടർമാരുടെ നിരാഹാര സമരം; നാലു പേർ ആശുപത്രിയിൽ
ഡോക്ടർമാരുടെ നിരാഹാര സമരം; നാലു പേർ ആശുപത്രിയിൽ

കൊൽക്കത്ത: പത്താം ദിവസത്തിലേക്ക് നീളുന്ന കൊൽക്കത്തയിലെ ഡോക്ടർമാരുടെ നിരാഹാര സമരത്തിൽ അവശനിലയിലായ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി തേടിയാണ് നിരാഹാര സമരം.

ജോലിസ്ഥലത്തെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ, കേന്ദ്രീകൃത റഫറൽ സംവിധാനം, കിടക്ക ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന സംവിധാനം, സി.സി.ടി.വി, ഓൺ-കോൾ റൂമുകൾ, ആശുപത്രികളിൽ ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളാണ് സമരക്കാരുടെ ആവശ്യം.

Also Read: സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് നല്‍കുമെന്ന് കുടുംബം

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും നിരാഹാര സമരം തുടരുകയാണിവർ. എൻ.ആർ.എസ് മെഡിക്കൽ കോളജിലെ പുലസ്ത ആചാരിയെ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണിദ്ദേഹം.ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ച സി.സി.യുവിലേക്ക് മാറ്റി. കൊൽക്കത്തയിലെ ഏഴ് പേർക്കൊപ്പം നിരാഹാര സമരത്തിൽ പങ്കെടുത്ത വടക്കൻ ബംഗാളിലെ രണ്ട് ഡോക്ടർമാരിൽ ഒരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരാഹാര സമരത്തിലുള്ള പല ഡോക്ടർമാരും രോഗബാധിതരാണ്. എന്നിട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണിവർ.

Top