CMDRF

ലെബനനിൽ മൂന്നാഴ്ചയ്ക്കിടെ പലായനം ചെയ്തത് 4 ലക്ഷം കുട്ടികൾ

12 ലക്ഷം പേർ വീടുപേക്ഷിച്ചു ബെയ്റൂട്ടിലേക്കും വടക്കൻ ലെബനനിലേക്കും പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്

ലെബനനിൽ മൂന്നാഴ്ചയ്ക്കിടെ പലായനം ചെയ്തത് 4 ലക്ഷം കുട്ടികൾ
ലെബനനിൽ മൂന്നാഴ്ചയ്ക്കിടെ പലായനം ചെയ്തത് 4 ലക്ഷം കുട്ടികൾ

ബെയ്റൂട്ട്: ലെബനനിൽ മൂന്നാഴ്ചയ്ക്കിടെ 4 ലക്ഷം കുട്ടികൾ പലായനം ചെയ്തതായി യുനിസെഫ്. 12 ലക്ഷത്തോളം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി.സ്കൂളുകൾ തകർക്കപ്പെടുകയോ അഭയകേന്ദ്രങ്ങളാക്കുകയോ ചെയ്തു. ചെറുരാജ്യമായ ലബനനിൽ ഒരു തലമുറതന്നെ ഇല്ലാതാവുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ ഏജൻസി ആശങ്ക പ്രകടിപ്പിച്ചു.

Also Read: വരുൺ ധവാനും സാമന്തയും ഒന്നിക്കുന്ന ‘സിറ്റഡൽ ഹണി ബണ്ണി’ യുടെ ട്രെയിലർ എത്തി

മൂന്നാഴ്ചയായി ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു ലെബനനിൽ കരയുദ്ധം നടത്തുകയാണ് ഇസ്രയേൽ. 12 ലക്ഷം പേർ വീടുപേക്ഷിച്ചു ബെയ്റൂട്ടിലേക്കും വടക്കൻ ലെബനനിലേക്കും പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. നൂറിലേറെ കുട്ടികൾ കൊല്ലപ്പെട്ടു.കുട്ടികൾ തിങ്ങിനിറഞ്ഞ അഭയാ‍ർഥിക്യാംപുകളിൽ ദുരിതത്തിലാണ്. ഷെല്ലുകൾ പതിക്കുന്നതിന്റെ കാഴ്ചയും വെടിയൊച്ചയും ഭയന്നോട്ടവുമടക്കം ഭീകരഅനുഭവങ്ങളിലൂടെയാണു കുട്ടികൾ കടന്നുപോകുന്നതെന്നു യുനിസെഫ് ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ടെഡ് ചായ്ബാൻ വെളിപ്പെടുത്തി.

Top