ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 40005 പേര്‍

ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 40005 പേര്‍
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 40005 പേര്‍

ഗാസ: ഗാസയില്‍ ഇതുവരെ 40005 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം. മരിച്ചവരില്‍ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ് ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. ജനസംഖ്യയുടെ 1.7% പേര്‍ ഒക്ടോബര്‍ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം നേരിടുന്ന അമേരിക്ക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ആശാവഹമായ തുടക്കമെന്നാണ് വ്യാഴാഴ്ച വിശദമാക്കിയത്. സിഐഎ ഡയറക്ടര്‍ വില്യം ബേൺസ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ദോഹയില്‍ ആരംഭിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ആള്‍നാശം ഗാസയിലുണ്ടായ പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Top