CMDRF

കെനിയയിൽ സീരിയൽ കില്ലർ പിടിയിൽ; 2 വർഷത്തിനുള്ളിൽ കൊന്നത് 42 സ്ത്രീകളെ

കെനിയയിൽ സീരിയൽ കില്ലർ പിടിയിൽ; 2 വർഷത്തിനുള്ളിൽ കൊന്നത് 42 സ്ത്രീകളെ
കെനിയയിൽ സീരിയൽ കില്ലർ പിടിയിൽ; 2 വർഷത്തിനുള്ളിൽ കൊന്നത് 42 സ്ത്രീകളെ

നെയ്റോബി: സ്വന്തം ഭാര്യയടക്കം 42 സ്ത്രീകളെ കൊന്ന സീരിയൽ കില്ലർ കെനിയയിൽ പിടിയിലായി. 33 വയസുള്ള കോളിൻ ജുമൈസിയെയാണ് പൊലീസ് അറസ്റ്റ് ചെയതത്. ജുമൈസിയുടെ വീടിനടുത്തുള്ള ക്വാറിയിൽ നിന്നും വികൃതമാക്കപ്പെട്ട നിലയിൽ 9 സ്ത്രീകളുടെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തിയത്. ക്രൂരമായ കൊലപാതകങ്ങളാണ് കോളിൻ നടത്തിയതെന്നാണ് കാെലപാതകത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്. തിങ്കളാഴ്ച രാവിലെ ഒരു ബാറിലിരുന്ന് യൂറോ കപ്പ് ഫൈനൽ കാണുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലാവുന്നത്. 2022ന് ശേഷം 42 സ്ത്രീകളെ കൊലപ്പെടുത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തി.

സ്ത്രീകളെ പലരീതിയിൽ വശീകരിച്ച് കൊണ്ടുവന്നാണ് ഇയാൾ ക്രൂരമായി കൊലപാതകം ചെയ്യുന്നത്. സ്ത്രീകളെ വെട്ടിമുറിച്ച് മൃതദേഹങ്ങൾ ക്വാറിയിൽ തള്ളിയെന്നാണ് ഇയാൾ വളരെ നിസാരമായി പൊലീസിനോട് വിശദമാക്കിയിട്ടുള്ളതെന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ മേധാവി മൊഹമ്മദ് അമീൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോളിൻ താമസിക്കുന്നതിന്റെ തൊട്ടുടുത്തായാണ് ഈ ക്വാറിയുണ്ടായിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് പത്ത് ഫോണുകളും ലാപ്ടോപ്പുകളും നിരവധി തിരിച്ചറിയൽ കാർഡുകളും സ്ത്രീകളുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരകൾ ആക്കപ്പെട്ടവരുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കാൻ ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന വലിയ കത്തിയും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇരകളിലൊരാളുടെ മൊബൈൽ ഫോൺ വിവരങ്ങളിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Top