ബിഹാറില്‍ ‘ജിവിത്പുത്രിക’ പുണ്യസ്‌നാനത്തിനിടെ 43 പേര്‍ മുങ്ങിമരിച്ചു

ബുധനാഴ്ച നടന്ന ഉത്സവത്തിനിടെയാണ് സംസ്ഥാനത്തെ 15 ജില്ലകളിലായി ദുരന്തം നടന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ബിഹാറില്‍ ‘ജിവിത്പുത്രിക’ പുണ്യസ്‌നാനത്തിനിടെ 43 പേര്‍ മുങ്ങിമരിച്ചു
ബിഹാറില്‍ ‘ജിവിത്പുത്രിക’ പുണ്യസ്‌നാനത്തിനിടെ 43 പേര്‍ മുങ്ങിമരിച്ചു

പട്ന: ബിഹാറിലെ പ്രശസ്തമായ ‘ജിവിത്പുത്രിക’ ഉത്സവത്തോട് അനുബന്ധിച്ച് നദികളിലും കുളങ്ങളിലും പുണ്യസ്‌നാനം നടത്തുന്നതിനിടെ 37 കുട്ടികളടക്കം 43 പേര്‍ മുങ്ങി മരിച്ചു. മൂന്ന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച നടന്ന ഉത്സവത്തിനിടെയാണ് സംസ്ഥാനത്തെ 15 ജില്ലകളിലായി ദുരന്തം നടന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കുട്ടികളുടെ നല്ല ഭാവിക്കായി ആഘോഷിക്കപ്പെടുന്ന ചടങ്ങാണെന്നാണ് വിശ്വസം.

ഔറംഗാബാദ് ജില്ലയില്‍ രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലായി എട്ടു കുട്ടികളും മരിച്ചവരില്‍പെടും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Top