കൊച്ചി: എറണാകുളത്തെ പള്ളുരുത്തിയിൽ നിന്ന് കാണാതായ ആദം ജോണിനെക്കുറിച്ചുള്ള അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് എറണാകുളം എംപി ഹൈബി ഈഡൻ . ഇത്രയും ദിവസമായും ആദത്തിനെ കണ്ടെത്താൻ കഴിയാത്തത് ഗൗരവതരമാണെന്ന് കുറ്റപ്പെടുത്തിയ ഹൈബി ഈഡൻ തീർച്ചയായും വിഷയത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു.
Also Read: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ല; പൊട്ടി കരഞ്ഞ് ബിജെപി മുൻ എംഎൽഎ
തിരോധാനത്തിന്റെ ചുരുളഴിയാൻ സമൂഹം പിന്തുണക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കാണാതായ മകനുവേണ്ടി കാത്തിരിക്കുന്ന അച്ഛനും അമ്മയും…
ഒരു സൈക്കിളിൽ പള്ളുരുത്തി സ്വദേശിയായ ഇരുപതുകാരൻ ആദം ജോ ആന്റണി വീട്ടിൽ നിന്നും തിരിച്ചത് ഒന്നരമാസം മുമ്പാണ്. അതേസമയം കയ്യിൽ ഫോണോ പണമോ വസ്ത്രങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഒന്നും പറയാതെ ഒരു സുപ്രഭാതത്തില്‍ എവിടേക്കോ പോയ തങ്ങളുടെ മകന് വേണ്ടിയുളള കാത്തിരിപ്പിലാണ് എറണാകുളം പള്ളുരുത്തിയിലെ അച്ഛനും അമ്മയും. 45 ദിവസമായി അന്വേഷണം നടത്തിയിട്ടും ഇതുവരെ ഒരു തുമ്പ് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Also Read: സിപിഐഎമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബിജെപി’; തോമസ് ഐസക്
ഒരു സൂചനയും അവശേഷിപ്പിക്കാതെ, ആദം നീ എവിടെ ?
പുലര്‍ച്ചെ വീട്ടിൽ നിന്നും മൂന്നു മണിയോടെ ഇറങ്ങിയ ആദം കൊച്ചി കപ്പല്‍ശാലയ്ക്കരികില്‍ വരെ പോയതിന്‍റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നാൽ അതിനപ്പുറത്ത് എവിടേക്ക് പോയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പഴ്സ് എടുത്തിട്ടില്ല, ഫോണ്‍ കൊണ്ടു പോയിട്ടില്ല, ധരിച്ചിരുന്ന ബനിയനും ഷോട്സ്സുമല്ലാതെ മറ്റു വസ്ത്രങ്ങളൊന്നും ആദം കയ്യിൽ കരുതിയിട്ടുമില്ല. കൊച്ചിയിലോ സമീപ പ്രദേശങ്ങളിലോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആദത്തിന്‍റെ സൈക്കിളും ഇനിയും കണ്ടെത്തനായിട്ടില്ല. പിന്നെ എങ്ങോട്ടാകാം ഇരുപതുകാരൻ ആദം പോയതെന്ന ചോദ്യത്തിനാണ് ഈ മാതാപിതാക്കള്‍ ഉത്തരം തേടുന്നത്.
Also Read: പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തി’: എം.വി ഗോവിന്ദൻ
പ്ലസ് ടു കഴിഞ്ഞ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠനം തുടങ്ങിയ ആദം, ആദ്യ ഘട്ട പഠനം പൂര്‍ത്തിയാക്കിയ ശേഷം പിഎസ് സി പരീക്ഷകള്‍ക്കുളള തയാറെടുപ്പിലായിരുന്നു എന്നും വീട്ടില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും മാതാപിതാക്കള്‍ പറയുന്നു. പിന്നെ എന്തിന് ഒരു സുപ്രഭാതത്തില്‍ ആദം വീടു വിട്ടു പോയി.എവിടേക്ക് പോയി. കേരളത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണം നടത്തിയിട്ടും ആദത്തെക്കുറിച്ച് ഒരു സൂചനയും പള്ളുരുത്തി പൊലീസിനും കിട്ടിയിട്ടില്ല.