ദസറ, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി 48 സ്​പെഷൽ ട്രെയിനുകൾ

യാത്രക്കാരുടെ തിരക്ക് കുറക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് സ്​പെഷൽ ട്രെയിനുകൾ സർവിസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

ദസറ, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി 48 സ്​പെഷൽ ട്രെയിനുകൾ
ദസറ, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി 48 സ്​പെഷൽ ട്രെയിനുകൾ

ഹൈദരാബാദ്: ദസറ, ദീപാവലി, ചാട്ട് ഉത്സവങ്ങൾ കണക്കിലെടുത്ത് ഒക്ടോബർ 11നും ഡിസംബർ രണ്ടിനും ഇടയിൽ 48 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌.സി.ആർ). യാത്രക്കാരുടെ തിരക്ക് കുറക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് സ്​പെഷൽ ട്രെയിനുകൾ സർവിസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

ട്രെയിൻ നമ്പർ 07625 നന്ദേഡ്-പൻവേൽ ഒക്ടോബർ 21 നും നവംബർ 27 നും ഇടയിൽ എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും സർവിസ് നടത്തും. ട്രെയിൻ നമ്പർ 07626 പൻവേൽ-നന്ദേഡ് ഒക്ടോബർ 22 നും നവംബർ 28 നും ഇടയിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഓടും.

Also Read: ദീപാവലി ആഘോഷിക്കാം ജിയോയുടെ പുതിയ ഓഫറിനൊപ്പം

ട്രെയിൻ നമ്പർ 06071 കൊച്ചുവേളി-നിസാമുദ്ദീൻ ഒക്ടോബർ 11 നും ഒക്ടോബർ 29 നും ഇടയിൽ എല്ലാ വെള്ളിയാഴ്ചകളിലും ഓടും. ഒക്ടോബർ 14 നും ഡിസംബർ രണ്ടിനും ഇടയിൽ ട്രെയിൻ നമ്പർ 06072 നിസാമുദ്ദീൻ-കൊച്ചുവേളി എല്ലാ തിങ്കളാഴ്ചയും സർവിസ് നടത്തും. ട്രെയിൻ നമ്പർ 01451 പുണെ-കരിംനഗർ ഒക്ടോബർ 21 നും നവംബർ 11 നും ഇടയിൽ എല്ലാ തിങ്കളാഴ്ചയും ഓടും. ട്രെയിൻ നമ്പർ 01452 കരിംനഗർ-പുണെ ഒക്ടോബർ 23 നും നവംബർ 13 നും ഇടയിൽ എല്ലാ ബുധനാഴ്ചകളിലും സർവിസ് നടത്തും.

Top