കുവൈത്തിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 48,563 നിയമലംഘനങ്ങൾ

വാണ്ടഡ് ലിസ്റ്റിലുള്ള 26 പേരാണ് പരിശോധനയിൽ അറസ്റ്റിലായത്.

കുവൈത്തിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 48,563 നിയമലംഘനങ്ങൾ
കുവൈത്തിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 48,563 നിയമലംഘനങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് പരിശോധനയ്ക്കിടെ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 48,563 നിയമലംഘനങ്ങൾ. 78 വാഹനങ്ങളും 94 മോട്ടോർ സൈക്കിളുകളും നിയമലംഘനങ്ങളിൽ കണ്ടുകെട്ടി. 63 പേരെ ട്രാഫിക് പൊലീസിന് റഫർ ചെയ്യുകയും ചെയ്തു.

ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 30 പ്രായപൂർത്തിയാകാത്തവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റാണ് ഇക്കാര്യം അറിയിച്ചത്. വാണ്ടഡ് ലിസ്റ്റിലുള്ള 26 പേരാണ് പരിശോധനയിൽ അറസ്റ്റിലായത്. കൂടാതെ അബോധാവസ്ഥയിലുള്ള രണ്ട് പേരെയും മയക്കുമരുന്ന് കൈവശം വെച്ചതായി സംശയിക്കുന്ന രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു.

Top