ശാന്തമാകാതെ ബംഗ്ലാദേശ്: തെരുവില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍, അഞ്ച് മരണം

ശാന്തമാകാതെ ബംഗ്ലാദേശ്: തെരുവില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍, അഞ്ച് മരണം
ശാന്തമാകാതെ ബംഗ്ലാദേശ്: തെരുവില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍, അഞ്ച് മരണം

ധാക്ക: ഗവണ്‍മെന്റ് ജോലി സംവരണ പദ്ധതിയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ തുടരുന്ന സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ വിദ്യാര്‍ത്ഥികളാണ്. മറ്റൊരാള്‍ വഴിയാത്രക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല .12 ഓളം പേര്‍ക്ക് പരുക്കേറ്റു. ധാക്കയിലെ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഒറ്റ രാത്രി കൊണ്ട് ആരംഭിച്ച സംഘര്‍ഷം രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തതോടെയാണ് ഇത് സംഘര്‍ഷത്തിലെത്തിയത്. ഇതോടെ ജഹാന്‍ഗിര്‍ നഗര്‍ യൂണിവേഴ്‌സിറ്റിയിലേക്കും മറ്റ് യൂണിവേഴ്‌സിറ്റികളിലേക്കും പ്രതിഷേധം വ്യാപിച്ചു.

സര്‍ക്കാര്‍, സ്വകാര്യ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നത്. ജോലി സംവരണം വിവേചനപരമാണെന്നും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയ തലത്തില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ 100 ഓളം പേര്‍ക്ക് പരുക്കേറ്റുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധക്കാര്‍ റെയില്‍വെയും ദേശീയപാതകളും തടഞ്ഞു. തങ്ങളുടെ ആവശ്യം നടപ്പിലാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.

1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് അനുവദിച്ച സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. ഈ സംവരണ പ്രകാരം സര്‍ക്കാര്‍ ജോലികളുടെ 30 ശതമാനവും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് വലിയ പരിഗണന നല്‍കുമെന്ന് ബംഗ്ലാദേശ് മുഖ്യമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കിയിരുന്നു. ‘സ്വന്തം ജീവിതമെന്ന സ്വപ്നം ഉപേക്ഷിച്ച്, കുടുംബത്തെ ഉപേക്ഷിച്ച്, രക്ഷിതാക്കളെയും എല്ലാം ഉപേക്ഷിച്ച്, അവര്‍ യുദ്ധത്തില്‍ പങ്കാളികളായി…’ എന്നാണ് ധാക്കയില്‍ ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം പറഞ്ഞത്.

Top