റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു
റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം : കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വീട്ടിൽ പൂജവയ്ക്കുന്നതിനായി വെച്ചിരുന്ന പഴം വീട്ടിലെ കുട്ടികൾ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

പരിശോധനക്ക് ശേഷം തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാൻ ഡോക്ടർ പുറത്തെടുത്തു. കുട്ടിക്ക് ശ്വാസം എടുക്കാൻ കഴിയാതെ വന്നതോടെ കൃത്രിമ ശ്വാസം നൽകി ആംബുലൻസിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചു. പക്ഷെ വെള്ളിയാഴ്ച വെളിപ്പിന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Top