CMDRF

അഞ്ച് സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേൽ

ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അറിയിച്ചു.

അഞ്ച് സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേൽ
അഞ്ച് സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേൽ

ടെൽ അവീവ്: ലബനാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ. ഹിസ്ബുള്ള ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സൈനികർ കൊല്ലപ്പെട്ടുവെന്ന വാർത്തയും പുറത്തു വരുന്നത്. ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അറിയിച്ചു.

മേജർ ഒഫെക് ബച്ചാർ, ക്യാപ്റ്റൻ എലാദ് സിമാൻ, സ്ക്വാഡ് ലീഡർ എൽയാഷിഫ് ഐറ്റൻ വിഡെർ, സ്റ്റാഫ് സെർജന്റ് യാകോവ് ഹിലേൽ, യെഹുദാഹ് ദ്രോറർ യ​ഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഓഫീസർക്കും രണ്ട് സൈനികർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Also Read: ഹമാസ് തലവൻ യഹ്യ സിൻവർ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ദക്ഷിണ ലബനാനിൽ നടന്ന ആക്രമണത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, ആക്രമണം ശക്തമാക്കുമെന്ന് അറിയിച്ച് ഹിസ്ബുള്ളയും രംഗത്തെത്തിയിട്ടുണ്ട്.

ഇസ്രയേലിന്റെ ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ തയാറാണെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. റോക്കറ്റാക്രമണം കൂടുതൽ ശക്തമായി തുടരുമെന്നും ഹിസ്ബുള്ള കൂട്ടിച്ചേർത്തു.

Top