ഭക്ഷ്യവിഷബാധ; മഹാരാഷ്ട്രയിൽ 50 വിദ്യാർഥിനികൾ ആശുപത്രിയിൽ

ലാത്തൂർ പാർലമെന്‍റ് അംഗം ശിവാജി കൽഗെ ആശുപത്രി സന്ദർശിച്ച് പ്രശ്നം സമഗ്രമായി അന്വേഷിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

ഭക്ഷ്യവിഷബാധ; മഹാരാഷ്ട്രയിൽ 50 വിദ്യാർഥിനികൾ ആശുപത്രിയിൽ
ഭക്ഷ്യവിഷബാധ; മഹാരാഷ്ട്രയിൽ 50 വിദ്യാർഥിനികൾ ആശുപത്രിയിൽ

മുംബൈ: ഭക്ഷ്യവിഷബാധയെ തുടർന്ന് 50ഓളം വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ പുരൻമൽ ലഹോട്ടി സർക്കാർ പോളിടെക്‌നിക്കിലെ ഹോസ്റ്റലിലാണ് സംഭവം. ചോറ്, ചപ്പാത്തി, ഓക്ര കറി, പയർ സൂപ്പ് എന്നിവ അടങ്ങിയ ഭക്ഷണം ശനിയാഴ്ച വൈകുന്നേരം കഴിച്ചതിന് ശേഷമാണ് വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്.

അർധരാത്രിയോടെ 50 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയോടെ 20 വിദ്യാർഥികളെ ഡിസ്ചാർജ് ചെയ്തു. 30 പേർ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ലാത്തൂരിലെ വിലാസ്‌റാവു ദേശ്മുഖ് ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡീൻ ഡോ. ഉദയ് മൊഹിതെയെ അറിയിച്ചു. രോഗികളിൽ ആരുടെയും നില ഗുരുതരമല്ല.

Also Read: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും

ലാത്തൂർ പാർലമെന്‍റ് അംഗം ശിവാജി കൽഗെ ആശുപത്രി സന്ദർശിച്ച് പ്രശ്നം സമഗ്രമായി അന്വേഷിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി കോളജ് പ്രിൻസിപ്പൽ വി.ഡി.നിത്‌നവെയർ പറഞ്ഞു. സംഭവത്തി​ന്‍റെ കാരണം കണ്ടെത്താൻ ശിവാജിനഗർ പോലീസ് ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികളെ അറിയിക്കുകയും ഭക്ഷണ സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു.

Top