അജ്മാനില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

നിയമലംഘനം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും ബ്ലാക്ക് പോയിന്റ് ചുമത്തുന്നതും ഒഴിവാക്കും.

അജ്മാനില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു
അജ്മാനില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

അജ്മാന്‍: അജ്മാനില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 ഒക്ടോബര്‍ 31 വരെയുള്ള പിഴകള്‍ക്കാണ് ഇളവ് നല്‍കിയത്. നവംബര്‍ 4 മുതല്‍ ഡിസംബര്‍ 15 വരെ ഇളവ് പ്രയോജനപ്പെടുത്താമെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു.

നിയമലംഘനം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും ബ്ലാക്ക് പോയിന്റ് ചുമത്തുന്നതും ഒഴിവാക്കും. എന്നാല്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ഓവര്‍ടേക്കിങ് ചെയ്യുക, വേഗത പരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ മറികടക്കുക, മുന്‍കൂട്ടി അനുമതിയില്ലാതെ വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തുക എന്നീ നിയമലംഘങ്ങള്‍ക്ക് ഇളവ് ബാധകമല്ല.

Read Also:ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി വിച്ഛേദിച്ച് പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ്

ഇളവുകള്‍ പ്രയോജനപ്പടുത്തി എല്ലാവരും പിഴ അടയ്ക്കണമെന്ന് അജ്മാന്‍ പൊലീസ് നിര്‍ദേശിച്ചു. കഴിഞ്ഞ മാസം ഒന്ന് മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ 26 ഇടങ്ങളില്‍ സ്മാര്‍ട് നിരീക്ഷണസംവിധാനം അജ്മാനില്‍ ഏര്‍പ്പെടുത്തിയിരുന്നു.

Top