ഫരീദാബാദ്: കടമായി വാങ്ങിയ 500 രൂപ തിരിച്ചു നൽകാൻ വൈകിയതിനെ തുടർന്ന് യുവാവ് സഹപ്രവർത്തകനെ കൊലപ്പെടുത്തി. ഫരീദാബാദിലെ ഇമാമുദ്ദീൻപൂരിലാണ് സംഭവം. സലാവുദ്ദീൻ എന്ന 42കാരനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച സലാവുദ്ദീനെ അന്വേഷിച്ച് ഒപ്പം ജോലി ചെയ്തിരുന്ന പവൻ വീട്ടിലെത്തി പണം തിരികെ ചോദിച്ചു.
തിരിച്ചുകൊടുക്കാതായപ്പോൾ വാക്ക് തർക്കമായി പിന്നീട് സലാവുദ്ദീൻ പവനൊപ്പം ബൈക്കിൽ കയറിപ്പോവുകയായിരുന്നുവെന്ന് സലാവുദ്ദീന്റെ ഭാര്യ പോലീസിൽ മൊഴി നൽകി. ഇയാൾക്കൊപ്പം പോയ സലാവുദ്ദീനെ രാത്രി വൈകി അവശ നിലയിൽ വീടിന് വെളിയിൽ ഉപേക്ഷിച്ച് പവൻ പോവുകയായിരുന്നു. പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പവന്‍ ബൈക്കില്‍ മടങ്ങുന്നത് കണ്ടുവെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പവനെതിരെ പൊലീസ് കൊലപാതകത്തിന് കെസെടുത്തിട്ടുണ്ട്.