ഇനി സ്വന്തം കാര്യം നോക്കി നടക്കാം; പൊതുസ്ഥലത്ത് ആളുകളെ ശല്യം ചെയ്താൽ 5,000 റിയാൽ പിഴ

പൊതുസ്ഥലങ്ങളെയും അവിടെയെത്തുന്ന സന്ദർശകരെയും ബഹുമാനിക്കണം

ഇനി സ്വന്തം കാര്യം നോക്കി നടക്കാം; പൊതുസ്ഥലത്ത് ആളുകളെ ശല്യം ചെയ്താൽ 5,000 റിയാൽ പിഴ
ഇനി സ്വന്തം കാര്യം നോക്കി നടക്കാം; പൊതുസ്ഥലത്ത് ആളുകളെ ശല്യം ചെയ്താൽ 5,000 റിയാൽ പിഴ

റിയാദ്: സൗദിയിൽ ഇനി പൊതുസ്ഥലത്ത് ആളുകളെ ശല്യം ചെയ്താൽ 5,000 റിയാൽ പിഴ. പൊതുസ്ഥലങ്ങളെയും അവിടെയെത്തുന്ന സന്ദർശകരെയും ബഹുമാനിക്കണമെന്നും ഇതിന് വിരുദ്ധമായ പെരുമാറ്റങ്ങൾ പാടില്ലെന്നും പൊതുസ്ഥല മര്യാദകൾക്കുള്ള ചട്ടങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

നടപടിയ്ക്ക് എതിരായി പ്രവർത്തികരുതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. സന്ദർശകരെ ദ്രോഹിക്കുന്നതോ അവരെ ഭയപ്പെടുത്തുന്നതോ അപകടത്തിലേക്ക് നയിക്കുന്നതോ ആയ ഒരു വാക്ക് അല്ലെങ്കിൽ പ്രവൃത്തി പൊതുസ്ഥലങ്ങളിൽ ചെയ്യുന്നവർക്ക് 5,000 റിയാൽ പിഴ ചുമത്തും.

Top