CMDRF

യുഎസ് തെരഞ്ഞെടുപ്പ്: 54 % സ്ത്രീകൾ കമല ഹാരിസിനെ പിന്തുണയ്ക്കുന്നതായി സർവെ

കമല ഹാരിസിന് സ്ത്രീകളുടെ പിന്തുണ വർധിച്ചപ്പോൾ ട്രംപ് പുരുഷന്മാരുടെ ഇടയിൽ 5% വർധിച്ച പിന്തുണ ഇതേ കാലയളവിൽ നേടി

യുഎസ് തെരഞ്ഞെടുപ്പ്: 54 % സ്ത്രീകൾ കമല ഹാരിസിനെ പിന്തുണയ്ക്കുന്നതായി സർവെ
യുഎസ് തെരഞ്ഞെടുപ്പ്: 54 % സ്ത്രീകൾ കമല ഹാരിസിനെ പിന്തുണയ്ക്കുന്നതായി സർവെ

വാഷിങ്‌ടൻ: നവംബറിൽ നടക്കാനിരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ സ്ത്രീകളുടെ പിന്തുണ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെന്ന് സർവെ. എ ബി സി ന്യൂസ്/ഇപ്‌സോസ് പുറത്ത് വിട്ട സർവെ പ്രകാരം 54 % സ്ത്രീകളാണ് കമല ഹാരിസിനെ പിന്തുണയ്ക്കുന്നത്. എതിർ സ്ഥാനാർഥി യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് 41 % സ്ത്രീകളുടെ പിന്തുണ മാത്രമാണുള്ളത്.

34 % പേരുടെ പിന്തുണ മാത്രമാണ് ജൂലൈയിൽ ബൈഡനു ലഭിച്ചിരുന്നത്. പാർട്ടി സ്ഥാനാർഥിയെ മാറ്റിയപ്പോൾ, 60 % പേർ കമല ഹാരിസിനെ പിന്തുണയ്ക്കുന്നുണ്ട്. കമല ഹാരിസിന് ലഭിക്കാൻ ഇടയുള്ള 5 വോട്ടുകളിൽ ഒന്ന് വീതം ‘ഹേറ്റ്’ വോട്ട് ആണ്. മറ്റു സ്ഥാനാർഥികളോടുള്ള വെറുപ്പാണ് ഇവരെ കമല ഹാരിസിന് വോട്ട് ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്.

Also Read: വാക്സിനേഷന് ഇടയിലും ഗാസയിൽ ആക്രമണം നടത്തി ഇസ്രയേൽ

കമല ഹാരിസിന് സ്ത്രീകളുടെ പിന്തുണ വർധിച്ചപ്പോൾ ട്രംപ് പുരുഷന്മാരുടെ ഇടയിൽ 5% വർധിച്ച പിന്തുണ ഇതേ കാലയളവിൽ നേടി. എന്നാൽ ആർ എഫ് കെ ജൂനിയറിന്‍റെ പിൻവാങ്ങലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചതും ഇത് വരെ വോട്ടർമാർക്കിടയിൽ യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല. ഇത് വ്യക്തമാവാൻ കുറേക്കൂടി കാത്തിരിക്കണം എന്ന് നിരീക്ഷകർ പറയുന്നു. മോർണിങ് കൺസൾട് 11 ,501 വോട്ടർ മാർക്കിടയിൽ നടത്തിയ ‘മെഗാ’ പോളിൽ നിഷ്പക്ഷരായ വോട്ടർമാർക്ക് ഇടയിലും കമല ഹാരിസിനാണ് മുൻതൂക്കം.

Top