ഹൈദരാബാദ്: റാം പൊത്തിനേനി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഡബിള്‍ ഐ സ്‍മാര്‍ട്ട് . തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് . കാവ്യ താപർ ആയിരുന്നു ചിത്രത്തില്‍ നായിക. ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള ഡബിള്‍ ഐ സ്‍മാര്‍ട്ട് സിനിമ 2019-ൽ പുറത്തിറങ്ങിയ ഐസ്മാർട്ട് ശങ്കറിന്‍റെ രണ്ടാം ഭാഗമാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.
ലൈഗര്‍ എന്ന ചിത്രത്തിന്‍റെ വന്‍ പരാജയത്തിന് ശേഷം പുരി ജഗന്നാഥ് എടുത്ത ഈ ചിത്രവും ബോക്സോഫീസിൽ അടപടലം പൊട്ടി. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസായത്. അതേസമയം ആരാധകരില്‍ നിന്നും സിനിമ നിരൂപകരില്‍ നിന്നും ഒരുപോലെ മോശം റിവ്യൂവാണ് ചിത്രം നേടിയത്.
Also Read: നടന്‍ ജയം രവി വിവാഹമോചിതനായി
55 കോടി ബജറ്റ് , നേടിയത് 11 കോടി രൂപ മാത്രം!
ഏകദേശം 55 കോടിയോളം രൂപയിലേറെയാണ് ചിത്രത്തിന്‍റെ ബജറ്റ്. എന്നാല്‍ 11 കോടി രൂപ മാത്രമാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്.
അതേസമയം റിലീസായി ഒരുമാസം തികയും മുന്‍പ് 21മത്തെ ദിവസം തന്നെ ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. അവിടെയും ചിത്രത്തിന് വലിയ തോതില്‍ ട്രോളാണ് ലഭിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സിനിമ കണ്ട ആളുകൾ പറയുന്നത് ചിത്രത്തില്‍ പലയിടത്തും തുടര്‍ച്ച പോലും ലഭിക്കുന്നില്ലെന്നാണ്. സ്ക്രീന്‍ ഷോട്ട് അടക്കം പ്രചരിപ്പിച്ചാണ് സോഷ്യൽമീഡിയ ചിത്രത്തിനെ ട്രോളുന്നത് . എന്തായാലും ഒടിടിയിലും വലിയ പരാജയമാണ് ചിത്രം എന്നാണ് വിവരം.
Also Read: റീമേക്കിനേക്കാൾ എന്നെ വെച്ച് രണ്ടാം ഭാഗം ചെയ്യാമായിരുന്നു :ചിയാൻ വിക്രം
പ്രേഷകരുടെ ടേസ്റ്റ് അറിയാത്ത സംവിധായകനോ ?
സംവിധായകൻ പുരി ജഗന്നാഥിൻ്റെ കാലഹരണപ്പെട്ട കഥ, സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ അഭാവം, അലി അവതരിപ്പിക്കുന്ന വിചിത്രമായ കോമഡി ട്രാക്ക് എന്നിവയും സിനിമയിൽ നല്ലവണ്ണം വിമര്‍ശിക്കപ്പെടുന്നുണ്ട്.
Also Read: 14 വർഷത്തിന് ശേഷം ഹിറ്റ് കോമ്പോ; പ്രിയദർശൻ ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചു
റിപ്പോർട്ടുകൾ അനുസരിച്ച് പുരിപുരി ജഗന്നാഥ് എന്ന സൂപ്പര്‍ഹിറ്റ് സംവിധായകന്‍റെ കരിയര്‍ പോലും ഈ ചിത്രം പ്രതിസന്ധിയിലാക്കിയെന്നാണ്. ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവായ പുരി ജഗനാഥിന് വലിയ തിരിച്ചടിയാണ് ഈ ചിത്രം നൽകിയിരിക്കുന്നത്. പോക്കിരി പോലെ സൂപ്പർ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍റെ അവസ്ഥയില്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ് ടോളിവുഡ്.