33 വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 595,000 വിദേശികളെ

കഴിഞ്ഞ വർഷം മാത്രം, 42,000 പ്രവാസികളെയാണ് നാടുകടത്തിയത്.

33 വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 595,000 വിദേശികളെ
33 വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 595,000 വിദേശികളെ

കുവൈത്ത് സിറ്റി: കഴിഞ്ഞ 33 വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 595,000 വിദേശികളെ. ഇതിൽ 354,168 പേർ പുരുഷന്മാരും 230,441 പേർ സ്ത്രീകളുമാണ്. ഇതിൽ 10,602 കുടുംബങ്ങളും ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഡിപ്പോർറ്റേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വർഷം മാത്രം, 42,000 പ്രവാസികളെയാണ് നാടുകടത്തിയത്. 2024 മുതൽ 25,000 പേരെ കൂടി അയച്ചു. ആഭ്യന്തര മന്ത്രാലയത്തിൻറെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികൾക്കായി മൂന്ന് ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാരംഭിച്ചതോടെ നാടുകടത്തൽ പ്രക്രിയ കാര്യക്ഷമമായതായി ഒരു അഭിമുഖത്തിൽ ബ്രിഗേഡിയർ അൽ മിസ്ബ വെളിപ്പെടുത്തി.

Top