പട്ന: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിക്ക് കണ്ണിന് ഗുരുതര പരിക്ക്. ബിഹാറിലെ ഉമൈറാബാദ് മേഖലയിലെ സ്വകാര്യ സ്കൂളിൽ നവംബര്‍ 13-നായിരുന്നു സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അമിത്തിനാണ് അധ്യാപകനിൽനിന്നും ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത്. അമിത്ത് ഇപ്പോൾ പട്നയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read: മണിപ്പൂർ സംഘർഷം; കൂടുതൽ സൈനികരെ അയയ്ക്കാൻ കേന്ദ്ര തീരുമാനം
ഹോംവര്‍ക്ക് ചെയ്യാതെ വന്നതിന് അധ്യാപകന് അമിത്തിനെ വടികൊണ്ട് അടിച്ചു. ഇതിനിടെ കുട്ടിയുടെ ഇടതുകണ്ണിന് അടികൊള്ളുകയായിരുന്നു. കണ്ണിന് വേദനയുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കൂടുതല്‍ വിദഗ്ധ പരിചരണത്തിനായി കുട്ടിയെ പട്ന ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍മാർ പറയുന്നത്.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനും സ്കൂള്‍ മാനേജ്മെന്റിനുമെതിരേ പോലീസ് കേസെടുത്തു.