CMDRF

ജമ്മു കശ്മീര്‍ ആദ്യഘട്ടത്തില്‍ 63% പോളിംഗ്

മെച്ചപ്പെട്ട പോളിംഗ് ശതമാനം കശ്മീര്‍ പുനഃസംഘടനയുടെ വിജയമെന്ന് ബി ജെ പി

ജമ്മു കശ്മീര്‍ ആദ്യഘട്ടത്തില്‍ 63% പോളിംഗ്
ജമ്മു കശ്മീര്‍ ആദ്യഘട്ടത്തില്‍ 63% പോളിംഗ്

ശ്രീനഗർ: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്. 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. മെച്ചപ്പെട്ട പോളിംഗ് ശതമാനം കശ്മീര്‍ പുനഃസംഘടനയുടെ വിജയമെന്ന് ബി ജെ പി. കേന്ദ്ര സര്‍ക്കാര്‍ നടപടികളോടുള്ള അമര്‍ഷമെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.

24 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധിയെഴുത്ത് നടത്തിയത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീര്‍ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. 219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയത്. 23 ലക്ഷം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടവകാശം ഉണ്ടായിരുന്നു. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top